Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മൃഗശാലയിലും സര്‍ക്കസ് കൂടാരങ്ങളിലുമെല്ലാം മൃഗങ്ങള്‍ക്കു ഭക്ഷണം കൊടുക്കരുതെന്നും അവയുടെ അടുത്തേക്കു പോകരുതെന്നുമുള്ള മുന്നറിയിപ്പു ബോര്‍ഡുകള്‍ നമ്മള്‍ കാണാറുണ്ട്. എന്നാല്‍ എത്രപേര്‍ ഇത് കാര്യമാക്കാറുണ്ട്?
ഇതെല്ലാം അവഗണിച്ച് മൃഗങ്ങള്‍ക്കരികിലേക്കു പോകുന്നവരും അവയ്ക്ക് ഭക്ഷണം നല്‍കുന്നവരും ഏറെയാണ്. എന്നാല്‍ പലപ്പോഴും ഇതിനിടയില്‍ ഒളിഞ്ഞിരിക്കുന്ന അപകടം പലരും ഓര്‍ക്കാറില്ല. ഇത്തരത്തില്‍ ചൈനയിലെ ഒരു വൃദ്ധനും ഇതു തന്നെയാണ് സംഭവിച്ചത്. കൂടിനുള്ളില്‍ കിടന്ന കടുവയ്ക്കു തീറ്റ കൊടുക്കാന്‍ ശ്രമിച്ച ഇയാള്‍ക്കു നഷ്ടപ്പെട്ടത് സ്വന്തം കൈവിരലുകളാണ്.
ചൈനയിലെ ഹെനാന്‍ പ്രവിശ്യയിലായിരുന്നു സംഭവം. സര്‍ക്കസില്‍ ഉപയോഗിക്കുന്ന സിംഹങ്ങളേയും കടുവകളേയും കൊണ്ടുവന്ന വാഹനത്തിനരികിലേക്കെത്തിയ 65കാരനായ ബായി കൂട്ടില്‍ കിടക്കുന്ന സിംഹത്തിനും കടുവയ്ക്കും കൈയിലിരുന്ന പണം നല്‍കാന്‍ ശ്രമിക്കുകയായിരുന്നു.
ഇയാള്‍ നോട്ട് നീട്ടിയപ്പോള്‍ തന്നെ സിംഹം അതുവാങ്ങി ചവയ്ക്കാന്‍ തുടങ്ങി. എന്നാല്‍ കടുവ ബായിയെ ഗൗനിക്കാതെ കിടന്നു. വീണ്ടു കടുവയുടെ കൂടിനകത്തേക്കു നോട്ടുമായി കയ്യിട്ടതിനൊപ്പം ഇയാള്‍ ഒച്ചവയ്ക്കുകയും ചെയ്തു.
ഇതോടെ പ്രകോപിതനായ കടുവ ഇയാളുടെ കയ്യില്‍ കയറി കടിച്ചു. പിന്നെ പിടിവിട്ടില്ല. വൃദ്ധന്റെ കരച്ചില്‍ കേട്ടെത്തിയ സര്‍ക്കസ് ജീവനക്കാര്‍ ഏറെ ശ്രമിച്ചിട്ടും കടുവ പിടി വിടാന്‍ തയാറായില്ല.
ഒടുവില്‍ ഒരാള്‍ കടുവയുടെ വായില്‍ വടികൊണ്ട് കുത്തിയാണ് കടുവയുടെ പിടിയില്‍ നിന്നു വൃദ്ധനെ രക്ഷിച്ചത്. എന്നാല്‍ അപ്പോഴേക്കും കടുവ വൃദ്ധന്റെ വിരലുകള്‍ കടിച്ചെടു കഴിഞ്ഞിരുന്നു.
കടുവ പിടിവിട്ടപ്പോള്‍ തന്നെ വൃദ്ധന്‍ ബോധരഹിതനായി നിലത്തു വീഴുന്നത് പുറത്തുവന്ന ദൃശ്യങ്ങളില്‍ കാണാം. മദ്യലഹരിയിലായിരുന്ന ഇയാളുടെ വലതു കയ്യിലെ രണ്ട് വിരലുകളാണ് കടുവ കടിച്ചെടുത്തത്. ഇയാളെ പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Leave a Reply