Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിലെ വോട്ടെണ്ണല്‍ അന്തിമ ഘട്ടത്തിൽ എത്തുമ്പോൾ സംസ്ഥാനത്ത് എല്‍.ഡി.എഫ് തരംഗം. ഗ്രാമപഞ്ചായത്തുകളിലും ബ്ലോക്ക് പഞ്ചായത്തുകളിലും എല്‍.ഡി.എഫ് മുന്നിട്ട് നിൽക്കുന്നു.അതേസമയം,കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ വന്‍വിജയം നേടിയ യു.ഡി.എഫ് തിരിച്ചടി നേരിട്ടപ്പോള്‍ ബി.ജെ.പി നേട്ടമുണ്ടാക്കി. ഇതുവരെ സാന്നിധ്യമറിയിക്കാതിരുന്ന ഇടങ്ങളില്‍ ബി.ജെ.പി അക്കൗണ്ട് തുറന്നു. തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ബിജെപി രണ്ടാം സ്ഥാനത്തെത്തി.കഴിഞ്ഞ വര്‍ഷം വെറും ആറു സീറ്റാണ് ബിജെപിയ്ക്ക് ലഭിച്ചത്.കൊല്ലം കോര്‍പ്പറേഷനില്‍ ബിജെപി ആദ്യമായി അക്കൗണ്ട് തുറന്നു.കൊച്ചി ഒഴികെയുള്ള ബാക്കി അഞ്ചു കോര്‍പ്പറേഷനുകളിലും എല്‍ഡിഎഫിനാണ് മുന്‍തൂക്കം.തെരഞ്ഞെടുപ്പിന്‍റെ ആദ്യഫലത്തില്‍ ചിലയിടങ്ങളില്‍ ലീഗിന് തിരിച്ചടി നേരിട്ടെങ്കിലും മലപ്പുറം മുനിസിപ്പാലിറ്റിയില്‍ ലീഗ് മുന്നേറ്റം. മഞ്ചേരി മുനിസിപ്പാലിറ്റിയില്‍ യു.ഡി.എഫ്. ജില്ലാ പഞ്ചായത്തുകളിലും ഗ്രാമപഞ്ചായത്തുകളിലും യു.ഡി.എഫ് മുന്‍തൂക്കം. ലീഗും കോണ്‍ഗ്രസും ഇടഞ്ഞു നിന്ന സ്ഥലങ്ങളില്‍ എല്‍.ഡി.എഫിന് നേട്ടം. കൊണ്ടോട്ടിയില്‍ ലീഗ് വിരുദ്ധ മുന്നണിക്ക് നേട്ടം. പെരിന്തല്‍മണ്ണയില്‍ ഒപ്പത്തിനൊപ്പം. തിരൂര്‍ നഗരസഭ എല്‍.ഡി.എഫ് പിടിച്ചെടുത്തു.
Leave a Reply