Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 14, 2025 12:37 am

Menu

Published on January 14, 2016 at 12:42 pm

കോഴിക്കോട്ട് എഴുന്നള്ളിപ്പിനിടെ ആന ഇടഞ്ഞോടി ;ആനപ്പുറത്തിരുന്ന പൂജാരി സമീപത്തെ ഇലക്ട്രിക് പോസ്റ്റിലേക്ക് ചാടി രക്ഷപ്പെട്ടു..!! (വീഡിയോ )

elephant-rampage-at-kozhikode

കോഴിക്കോട് : നഗരത്തിൽ എഴുന്നള്ളത്തിനിടെ ആനയിടഞ്ഞത് നാടിനെ പരിഭ്രാന്തിയിലാക്കി.കോഴിക്കോട് വളയനാട് ക്ഷേത്രത്തിന് സമീപമാണ് സംഭവം.അമ്പാടിക്കണ്ണൻ എന്ന ആനയാണ് ഇടഞ്ഞത്.തളി ക്ഷേത്രത്തിൽ നിന്നും വളയനാട് ക്ഷേത്രത്തിലേക്ക് നാന്ദകം എഴുന്നള്ളിക്കാൻ എത്തിക്കവേയാ ആന ഇടഞ്ഞത്.വിരണ്ടോടിയ ആന ആദ്യം തകർത്തത് സമീപത്തുണ്ടായിരുന്ന ഗുഡ്സ് ഓട്ടോയാണ്. ആനയെ കണ്ട ഡ്രൈവർ ഇറങ്ങി ഓടുകയായിരുന്നു.സമീപത്തെ കടയുടെ ബോർഡുകളും ആന നശിപ്പിച്ചിട്ടുണ്ട്.ആനയെ തളയ്ക്കാനുള്ള ശ്രമങ്ങളൊന്നും തന്നെ വിജയിച്ചില്ല.ഒടുവിൽ തൃശൂരിൽനിന്നും എലഫെന്റ്റ് സ്ക്വാഡ് എത്തിയാണ് ആനയെ തളച്ചത്.ആനപ്പുറത്തുണ്ടായിരുന്ന പൂജാരിയും പാപ്പാനും സമീപത്തെ ഇലക്ട്രിക് പോസ്റ്റിലൂടെ ചാടി രക്ഷപ്പെടുകയായിരുന്നു.വേങ്ങേരി പറമ്പിൽ ബസാർ സ്വദേശി ജിജിത്തിന്റെ ഉടമസ്ഥതയിലുള്ളതാണ് ആന.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News