Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തിരുവനന്തപുരം: സര്‍ക്കാര്‍/എയ്ഡഡ് സ്‌കുളുകളിലെ പ്രവേശനത്തിനുള്ള യോഗ്യതാ പരീക്ഷകള്‍ നിരോധിച്ചു. ഇത് സംബന്ധിച്ചുള്ള മാർഗ്ഗ നിർദ്ദേശം സർക്കാർ പുറപ്പെടുവിച്ചു. വിദ്യാഭ്യാസ അവകാശ നിയമപ്രകാരം കുട്ടിയുടെ മൗലിക അവകാശമായി എട്ടാം ക്ലാസ് വരെയുളള സൗജന്യവും നിര്‍ബന്ധിതവുമായ വിദ്യാഭ്യാസം പ്രഖ്യാപിച്ചിട്ടുണ്ട്. ഇത്തരമൊരു സാഹചര്യത്തില്‍ സര്‍ക്കാര്‍ അംഗീകാരമില്ലാത്ത സ്‌കൂളുകളില്‍ വിദ്യാഭ്യാസം നടത്തിവന്നിരുന്നതോ പുതുതായി സ്‌കൂള്‍ പ്രവേശനം ആഗ്രഹിക്കുന്നതോ ആയ കുട്ടികള്‍ അംഗീകൃത സ്‌കൂളുളില്‍ പ്രവേശനത്തിന് അപേക്ഷ സമര്‍പ്പിക്കുന്ന സമയത്ത് ഒരാള്‍ക്കുമേല്‍ മറ്റൊരാളെ തിരഞ്ഞെടുക്കുന്നതിനായി യാതൊരുവിധ യോഗ്യതാപരീക്ഷയും നടത്താന്‍ പാടില്ല. പ്രവേശനം ആഗ്രഹിക്കുന്ന ക്ലാസിലേക്ക് വയസ്സ് തുടങ്ങിയ യോഗ്യതകൾ ഉണ്ടെങ്കിൽ കുട്ടിക്ക് എട്ടാം ക്ലാസ് വരെയുളള ക്ലാസുകളിലേക്ക് ടി.സി. ഇല്ലാതെ തന്നെ പ്രവേശനം അനുവദിക്കുന്നതായിരിക്കും.
Leave a Reply