Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ആലപ്പുഴ: ശമ്പളം മുടങ്ങിയതില്‍ പ്രതിഷേധിച്ച് സംസ്ഥാനത്തെ കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ കൂട്ടഅവധിയില്‍. ആലപ്പുഴ ജില്ലയിലെ ഒരു വിഭാഗം ജീവനക്കാരാണ് വിവിധ ഡിപ്പോകളില്‍ കൂട്ട അവധി എടുത്തത്. ആലപ്പുഴ, ചേര്‍ത്തല, ഹരിപ്പാട്, കായംകുളം, എടത്വാ, മാവേലിക്കര ഡിപ്പോകളില്‍ നിന്നുള്ള നിരവധി സര്‍വീസുകള്‍ ഇതേത്തുടര്‍ന്ന് മുടങ്ങി. കോഴിക്കോടും സമാന രീതിയില്‍ ജീവനക്കാര്‍ അവധിയില്‍ പ്രവേശിച്ചിരിക്കുകയാണ്.ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂര്‍ ഡിപ്പോ ഒഴികെ മറ്റെല്ലാ ഡിപ്പോകളിലും ജീവനക്കാര്‍ അവധി എടുത്തിട്ടുണ്ട്. ഭൂരിഭാഗം സര്‍വീസുകളെയും ഇതു ബാധിക്കും. ചെങ്ങന്നൂരില്‍ നിന്നുമാണ് ശബരിമലയിലേക്ക് ചെയിന്‍ സര്‍വീസ് നടക്കുന്നത്. ചെങ്ങന്നൂര്‍ ഡിപ്പോയില്‍ ജീവനക്കാര്‍ അവധിയെടുക്കാത്തതിനാല്‍ പമ്പാ സര്‍വീസുകള്‍ മുടക്കമില്ലാതെ നടക്കും.ആലപ്പുഴയില്‍ തീവണ്ടി ഗതാഗതത്തിനു നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നതിനാല്‍ കൂടുതല്‍ ആളുകളും കെഎസ്ആര്‍ടിസിയെയാണ് ആശ്രയിക്കുന്നത്. കോഴിക്കോട് ഡിപ്പോയില്‍ നിന്നുള്ള എഴുപത് ശതമാനം സര്‍വീസും നിര്‍ത്തി വച്ചിരിക്കുകയാണ്. അതത് ദിവസത്തെ കലക്ഷന്‍ അന്നുതന്നെ ട്രഷറിയില്‍ അടക്കുന്നതിനാല്‍ ശമ്പളം മുടങ്ങേണ്ട ഒരു സ്ഥിതിയും നിലവിലില്ളെന്ന് ജീവനക്കാര്‍ പറഞ്ഞു. ബാങ്ക് വായ്പയുടെ തിരിച്ചടവ് മുടങ്ങുമെന്നതിനാല്‍ പിഴയൊടുക്കേണ്ട ആവശ്യം ഉണ്ടായതായും ജീവനക്കാര്‍ കുറ്റപ്പെടുത്തി. കോഓപറേറ്റിവ് സൊസൈറ്റി ലോണ്‍, എല്‍.ഐ.സി, തുടങ്ങിയ ഇനങ്ങളില്‍ ഓരോ ജീവനക്കാരനില്‍നിന്ന് പ്രതിമാസം പിരിച്ചെടുക്കുന്ന തുക കഴിഞ്ഞ ഒമ്പത് മാസമായി കെ.എസ്.ആര്‍.ടി.സി മാനേജ്മെന്‍റ് മറ്റാവശ്യങ്ങള്‍ക്ക് വിനിയോഗിക്കുകയാണ്.ഈ ഇനത്തിലും ജീവനക്കാര്‍ക്ക് കനത്ത നഷ്ടം ഉണ്ടാക്കുന്നതായി നേതാക്കള്‍ ചൂണ്ടിക്കാട്ടി. പ്രശ്നം ഉടന്‍ പരിഹരിക്കാത്തപക്ഷം പണിമുടക്കടക്കം ശക്തമായ പ്രക്ഷോഭത്തിലേക്ക് നീങ്ങാനാണ് ജീവനക്കാരുടെ തീരുമാനം.
Leave a Reply