Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
സിഡ്നി: ഓസ്ട്രേലിയന്‍ മുന്‍ പ്രധാനമന്ത്രി ജോണ്‍ മാല്‍ക്കം ഫ്രേസര്‍ അന്തരിച്ചു. 84 വയസ്സായിരുന്നു. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് വെള്ളിയാഴ്ച പുലര്‍ച്ചെയായിരുന്നു അന്ത്യം. 1930 മെയ് 30 ന് വിക്ടോറിയയില്‍ ജനിച്ച ജോണ്‍ 1954 ലാണ് ഓസ്ട്രേലിയന്‍ ലിബറല്‍ പാര്‍ട്ടിയുടെ പ്രവര്‍ത്തനകനായി രാഷ്ട്രീയ രംഗത്തേക്ക് കടന്നു വന്നത്. പിന്നീട് ഓസ്ട്രേലിയന്‍ പാര്‍ലമെന്റ് അംഗമായി 1955 ൽ അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു. 1969-ല്‍ പ്രതിരോധ മന്ത്രിയായി മന്ത്രിസഭയിലെത്തി.1975-ല്‍ ഓസ്ട്രേലിയന്‍ ലിബറല്‍ പാര്‍ട്ടിയുടെ നേതാവായി. ഒടുവിൽ 1975 നവംബര്‍ 11 ന് ഓസ്ട്രേലിയയുടെ ഇരുപത്തിരണ്ടാം പ്രധാനമന്ത്രിയായി ഫ്രേസര്‍ അധികാരത്തിലെത്തി. ഫ്രാസറുടെ ഭരണം ഓസ്ട്രേലിയില്‍ നിര്‍ണായക കാലഘട്ടമായിരുന്നു. ഫ്രാസര്‍ കൊണ്ടുവന്ന ഭൂ നിയമവും കുടുംബ കോടതികളും സ്പെഷ്യല്‍ ബ്രോഡ്കാസ്റ്റിംഗ് സര്‍വീസും ഓസ്ട്രേലിയന്‍ ജനതയുടെ ജീവിതത്തില്‍ വലിയ സ്വാധീനമാണ് വരുത്തിയത്.നിര്‍ബന്ധിത സൈനികസേവനം നിര്‍ത്തലാക്കുക, സൗജന്യ സര്‍വകലാശാല വിദ്യാഭ്യാസം, കമ്യൂണിസ്റ്റ് ചൈനയെ അംഗീകരിക്കുക, വിയറ്റ്നാമില്‍നിന്ന് സേനയെ പിന്‍വലിക്കുക, വധശിക്ഷ നിര്‍ത്തലാക്കുക, സമ്മതിദാനവകാശ പ്രായം 18 ആയി കുറയ്ക്കുക തുടങ്ങിയ പരിഷ്കാരങ്ങള്‍ നടപ്പാക്കിയത് അദ്ദേഹത്തിന്റെ ഭരണകാലത്തായിരുന്നു.