Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 20, 2026 12:04 pm

Menu

Published on September 5, 2014 at 9:50 am

കേരള ഗവര്‍ണറായി പി.സദാശിവം ചുമതലയേറ്റു

ex-cji-sathasivam-appointed-kerala-governor

തിരുവനന്തപുരം: സംസ്ഥാനത്തിൻറെ  ഇരുപത്തിമൂന്നാമത് ഗവര്‍ണറായി    മുന്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് പി. സദാശിവം ചുമതലയേറ്റു. രാവിലെ ഒമ്പതിന് രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഹെക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസ് അശോക് ഭൂഷണ്‍ ഗവര്‍ണര്‍ക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു.ഷീലാ ദീക്ഷിത് രാജിവെച്ച ഒഴിവിലാണ് അദ്ദേഹം കേരള ഗവര്‍ണറാകുന്നത്.മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മന്ത്രിമാര്‍, തിരുവനന്തപുരം മേയര്‍ കെ. ചന്ദ്രിക, ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ എന്നിവര്‍ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുത്തു. എന്നാല്‍, പ്രതിപക്ഷം ചടങ്ങ് ബഹിഷ്കരിച്ചു. ധൃതിയില്‍ സത്യപ്രതിജ്ഞാ ചടങ്ങുകള്‍ സംഘടിപ്പിച്ചതില്‍ പ്രതിഷേധിച്ചാണ് ചടങ്ങ് ബഹിഷ്കരിച്ചതെന്ന് സി.പി.എം നേതാവ് എം. വിജയകുമാര്‍ പറഞ്ഞു.ഗവര്‍ണറായി നിയമിതനാവുന്ന രാജ്യത്തെ ആദ്യത്തെ സുപ്രീം കോടതി ചീഫ് ജസ്റ്റിസാണ് സദാശിവം. വ്യാഴാഴ്ച വൈകിട്ടാണ് സദാശിവം കേരളത്തിലെത്തിയത്.സുപ്രീംകോടതിയിലെ നാല്‍പതാമത്തെയും തമിഴ്നാട്ടില്‍ നിന്നുള്ള ആദ്യത്തെയും ചീഫ് ജസ്റ്റിസായ പളനിസ്വാമി സദാശിവം (65) കഴിഞ്ഞ ഏപ്രിലിലാണ് വിരമിച്ചത്. തമിഴ്നാട്ടിലെ കടപ്പനല്ലൂര്‍ സ്വദേശിയാണ്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News