Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 12, 2026 4:45 pm

Menu

Published on January 24, 2014 at 1:16 pm

കെ.ബി.ഗണേഷ്കുമാര്‍ വിവാഹിതനായി

ex-minister-k-b-ganesh-kumar-second-marriage-with-bindu-menon

കൊല്ലംകൊട്ടാരക്കര: മുന്‍മന്ത്രിയും പത്തനാപുരം എം.എല്‍.എ.യുമായ കെ.ബി ഗണേഷ്‌കുമാര്‍ വിവാഹിതനായി. പാലക്കാട് സ്വദേശിനിയും ഏഷ്യാനെറ്റ്‌ മിഡില്‍ഈസ്റ്റ്‌ ചാനലിന്റെ മാര്‍ക്കറ്റിങ് വിഭാഗം ഓവര്‍സിസ് ഹെഡായ ബിന്ദു മേനോനാണ് വധു.രാവിലെ 10നും 10.30നുമിടയിലുള്ള മുഹൂര്‍ത്തത്തില്‍ വാളകം കീഴൂട്ട് കുടുംബ ക്ഷേത്രത്തില്‍ വെച്ചായിരുന്നു വിവാഹം. പിതാവും മുന്നാക്ക വികസന കോര്‍പ്പറേഷന്‍ ചെയര്‍മാനുമായ ആര്‍. ബാലകൃഷ്ണപിള്ള നേതൃത്വത്തിലാണ് ചടങ്ങുകള്‍ നടന്നത്.അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. ഇരുവരുടെയും രണ്ടാം വിവാഹമാണ്. ഡിസംബര്‍ 12 ന് പാലക്കാടുള്ള ഇവരുടെ വസതിയില്‍ വച്ചാണ് വിവാഹ നിശ്ചയം നടന്നത്.മുന്‍ഭാര്യ യാമിനി തങ്കച്ചിയുമായി 2013 ഒക്ടോബറിലാണ് ഗണേഷ് കുമാര്‍ വിവാഹബന്ധം വേര്‍പെടുത്തിയത്.യാമിനിയുമായുള്ള ബന്ധം വഷളായതിനെ തുടര്‍ന്നുണ്ടായ വിവാദങ്ങള്‍ക്കൊടുവിലാണ് ഗണേഷ് കുമാറിന് മന്ത്രിസ്ഥാനം രാജിവെക്കേണ്ടിവന്നത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News