Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കാനോ: നൈജീരിയയിലെ സ്കൂളില്‍ നടന്ന ചാവേറാക്രമണത്തില്‍ 48 വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെട്ടു. സംഭവത്തിൽ 79 പേർക്ക് പരിക്കേറ്റു. രാവിലെ എട്ടു മണിയോടെ ക്ലാസുകൾ തുടങ്ങുന്നതിന് മുൻപുള്ള അസംബ്ലി ആരംഭിച്ചപ്പോഴായിരുന്നു സ്ഫോടനം. കൊല്ലപ്പെട്ടവരിലധികവും വിദ്യാര്‍ഥികളാണ്. സ്കൂള്‍ യൂനിഫോം ധരിച്ചത്തെിയ ചാവേറാണ് സ്ഫോടനം നടത്തിയതെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.
സ്ഫോടനത്തില്‍ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങളും പരിക്കേറ്റവരെയും പൊട്ടിസ്കം ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. മരിച്ചവരില്‍ ഭൂരിഭാഗവും 11നും 20നും ഇടയില്‍ പ്രായമുള്ളവരാണ്. ആക്രമണത്തിനു പിന്നില്‍ ബോക്കോ ഹറാം തീവ്രവാദികളാണെന്നാണ് സൂചന.നൈജീരിയന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കു നേരെ വിദ്യാഭ്യാസവിരുദ്ധസംഘടനയായ ബോക്കോ ഹറാം ഇതിനു മുമ്പും ആക്രമണങ്ങള്‍ നടത്തിയിട്ടുണ്ട്.പാശ്ചാത്യ വിദ്യാഭ്യാസത്തെ എതിര്‍ക്കുന്ന ഭീകര സംഘടനയാണ് ബൊക്കോഹറാം. വിദ്യാര്‍ത്ഥികള്‍ സ്കൂളിലേക്ക് പോവുന്നത് തടയുക ലക്ഷ്യമിട്ടുള്ള പ്രചാരണത്തിന്റെ ഭാഗമാണ് സ്ഫോടനമെന്നും സൂചനയുണ്ട്.പെണ്‍കുട്ടികള്‍ സ്കൂളില്‍ പോകേണ്ടതില്ലെന്നും ആണ്‍കുട്ടികള്‍ ഇസ്ലാമിക വിദ്യാഭ്യാസം മാത്രം സ്വായത്തമാക്കിയാല്‍ മതിയെന്നുമുള്ള വിശ്വാസത്തില്‍ അടിയുറച്ചു വിശ്വസിക്കുന്നവരാണ് ബൊക്കോഹറാം തീവ്രവാദികള്‍. വടക്കുകിഴക്കന്‍ മേഖലയിലെ സ്കൂളുകള്‍ക്ക് നേരെ നിരവധി തവണ ബൊക്കോഹറാം തീവ്രവാദികള്‍ നേരത്തെയും ആക്രമണം നടത്തിയിട്ടുണ്ട്. അതിനിടെ ബോക്കോ ഹറാമുമായി വെടിനിര്‍ത്തല്‍ കരാറില്‍ ഏര്‍പ്പെട്ടുവെന്ന് ജൈീരിയന് സര്‍ക്കാര്‍ പ്രഖ്യാപിച്ചെങ്കിലും തുടര്‍ന്നും രാജ്യത്തു നിരവധി ആക്രമണങ്ങള്‍ ഉണ്ടായി.
Leave a Reply