Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 12, 2026 2:05 am

Menu

Published on February 4, 2014 at 1:21 pm

ഫേസ്ബുക്കിന് ഇന്ന് പത്താം പിറന്നാള്‍…..!!!!

facebook-celebrates-its-10th-birthday

കാലിഫോര്‍ണിയ : നമ്മുടെ സ്വന്തം ഫേസ്ബുക്ക്‌ പത്താം പിറന്നാള്‍ ആഘോഷിക്കുകയാണ്.പത്തു വര്‍ഷങ്ങള്‍ക്കു മുന്‍പ് ഫേസ്മാഷ്‌ എന്നാ പേരില്‍ തന്‍റെ സുഹൃത്തുക്കളായ എഡ്വേര്‍ഡോ സാവെറിന്‍, ആന്‍ഡ്രൂ മെക്കല്ലം, ഡെസ്റ്റിന്‍ മോസ്‌കോവിറ്റ്‌സ്, ക്രിസ് ഹ്യൂഗസ് എന്നിവര്‍ക്കൊപ്പം ഹോസ്റ്റല്‍ മുറിയിലിരുന്നു ഫേസ്ബുക്കിൻറെ ആദ്യ പതിപ്പിന് രൂപം നല്‍കുമ്പോള്‍ മാര്‍ക്ക് സക്കര്‍ബര്‍ഗ്ഗ് സ്വപ്നത്തില്‍പ്പോലും വിചാരിച്ചു കാണില്ല താനും തന്‍റെ കണ്ടുപിടിത്തവും ചരിത്രത്തിൻറെ ഭാഗമാകാന്‍ പോവുകയാണെന്ന് .ഹാർ വാർഡ് സർവകലാശാല വിദ്യാര്ഥിയായ മാര്ക്ക് സുക്കര്‍ ബർഗും സംഘവും 2004 ഫെബ്രുവരി 4നായിരുന്നു ഫേസ്ബുക്ക്‌ എന്ന മാധ്യമത്തിനു തുടക്കം കുറിച്ചത്.സുഹൃത്തുക്കളെ പരസ്പരം ബന്ധിക്കുക എന്ന ആശയവുമായാണ്‌ മാർക്ക് സുക്കര്‍ ബര്ഗ് ഫേസ്ബുക്കിനു രൂപം നല്കിയത്.ഹാർവാര്‍ഡ് യൂണിവേഴ്‌സിറ്റിയുടെ സര്‍വറില്‍ നിന്നും മോഷ്ടിച്ച ഫോട്ടോകള്‍ ഉപയോഗിച്ചായിരുന്നു ആദ്യ നിര്‍മ്മാണം. ഫേസ്മാഷ് എന്നായിരുന്നു ആദ്യ പേര്. പിന്നീട് അത് ദ ഫേസ്ബുക്ക്.കോം എന്നാക്കി മാറ്റി പിന്നീടാണ് ഫേസ്ബുക്ക്.കോം എന്നാക്കി മാറ്റിയത്.ഇതിനിടയില്‍ തങ്ങളുടെ ആശയം സൂക്കര്‍ബര്‍ഗ്ഗ് അടിച്ചുമാറ്റിയതാണെന്ന് പറഞ്ഞ് ഹാവാര്‍ഡിലെ ചില സഹാപാഠികള്‍ രംഗത്ത് വന്നിരുന്നു ഈ കേസ് ഏതാണ്ട് 2008വരെ നീണ്ടു നിന്നു. ആദ്യഘട്ടത്തില്‍ ഹാർവാര്‍ഡ് യൂണിവേഴ്‌സിറ്റിയിലെ അംഗങ്ങള്‍ക്ക് മാത്രമാണ് ഫേസ്ബുക്കില്‍ പ്രവേശനമുണ്ടായിരുത്. എന്നാല്‍ കുറച്ചുകാലം കൊണ്ട് അതിവേഗത്തിലാണ് ഫേസ്ബുക്ക് ഒരു തരംഗമായി മാറിയത്. ആദ്യം അമേരിക്കയിലെ ബോസ്റ്റണ്‍ സംസ്ഥാനത്തെ വിദ്യാര്‍ത്ഥികള്‍ക്കും പിന്നീട് ആര്‍ക്കും അംഗമാകാവുന്ന രീതിയിലേക്ക് മാറ്റി 2006ലായിരുന്നു ഒരു ഇന്റര്‍നാഷണല്‍ കമ്പനിയായി ഫേസ്ബുക്ക് റജിസ്ട്രര്‍ ചെയ്യപ്പെടുന്നത്. ഒപ്പം 13 വയസ്സിന് മുകളിലുള്ള ആര്‍ക്കും പ്രവേശിക്കാം എന്ന രീതിയില്‍ ഫേസ്ബുക്ക് മാറുകയായിരുന്നു . 2009ഓടെ ലോകത്തിലെ ഏറ്റവും വലിയ സോഷ്യല്‍ നെറ്റ്വര്‍ക്ക് എന്ന നിലയിലേക്ക് ഫേസ്ബുക്ക് വളര്‍ന്നു.എന്നാല്‍ അതോടെ അന്നുവരെ ലോകത്തിന് ഏറ്റവും പ്രിയമായിരുന്നു ഓര്‍ക്കൂട്ടിനെയും, ട്വിറ്ററിനെയും പിന്നിലാക്കിയായിരുന്നു മുന്നേറ്റം.ഫേസ്ബുക്ക് വന്നതോടെ ഓര്‍ക്കൂട്ട് ആളുകളുടെ ഓര്‍മ്മയില്‍ മാത്രമായി മാറി. ലോകത്താകമാനം ഇന്ന് 123 കോടി ജനങ്ങള്‍ ഫേസ്ബുക്ക് ഉപയോഗിക്കുന്നുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.ഓരോ ഉപഭോക്താവിനും ശരാശരി 130 സുഹൃത്തുക്കള്‍ വീതം ഉണ്ട്. ഫേസ്ബുക്കിൻറെ ചുവടു പിടിച്ചു മറ്റു പല സോഷ്യല്‍ മീഡിയകള്‍ വന്നെങ്കിലും അവയ്ക്കൊന്നും തന്നെ ഫേസ്ബുക്കിൻറെ സ്വീകാര്യതയെ വെല്ലാന്‍ ആയില്ല.ആദ്യമാദ്യം പഴയ സുഹൃത്തുക്കളെ കണ്ടെത്താനും വിശേഷങ്ങള്‍ പങ്കുവെക്കാനുമാണ് ഫേസ്ബുക്ക് ഉപയോഗിച്ചിരുന്നതെങ്കില്‍, ഇന്ന് രാഷ്‌ട്രീയ ചര്ച്ചകള്ക്കും, വിരുന്നു മുറിയിലെ സല്ക്കാര ചടങ്ങുകള്ക്കു വരെ ഫേസ്ബുക്ക് സാക്ഷിയാണ്. അത്രയധികം ഫേസ്ബുക്ക് ഇന്ന് ലോകത്തെ സ്വാധീനിച്ചിരിക്കുന്നു. അതേസമയം മറ്റൊരു വശത്ത് ഫേസ്ബുക്കില്‍ നിന്നും വലിയ തോതിലുള്ള കൊഴിഞ്ഞുപോക്ക് സംഭവിക്കുകയാണ് എന്നതാണ് സത്യം.കഴിഞ്ഞ 3 വർഷത്തിനിടയില്‍ 30 ലക്ഷത്തോളം ഉപഭോക്താക്കളെയാണ് ഫേസ്ബുക്കിനു നഷ്ടമായത്. അതുകൊണ്ട് തന്നെ യുവാക്കളെ ആകർഷിക്കുവാനായി സംഘാടകര്‍ ഫേസ്ബുക്ക് കൂടുതല്‍ വികസിപ്പിക്കുവാനുള്ള തയ്യാറെടുപ്പിലാണ്. 80% പണം കൂടുതല്‍ മുടക്കി കൂടുതല്‍ പേരെ ആകർഷിപ്പിക്കുവാനാണ് ഫേസ്ബുക്ക് തയ്യാറെടുക്കുന്നത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News