Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 4, 2026 4:55 am

Menu

Published on January 27, 2014 at 5:17 pm

ഫേസ്ബുക്ക് വഴി അപമാനിക്കപ്പെട്ടതിനൈ തുടര്‍ന്ന് യുവതി ആത്മഹത്യ ചെയ്തു

facebook-harassmentwomen-committed-suicide

കൊച്ചി: ഫേസ്ബുക്ക് വഴി അപമാനിക്കപ്പെട്ടതിനൈ തുടര്‍ന്ന് യുവതി ആത്മഹത്യ ചെയ്തു. ഫേസ്ബുക്കിലെ അപമാനം പരാതിപ്പെട്ടിട്ടും നടപടി ഉണ്ടാകാതിരുന്നതാണ് മരണത്തിന് വഴിയൊരുക്കിയതെന്നും റിപ്പോര്‍ട്ടുകളുണ്ട്. ആലപ്പുഴ ജില്ലയിലെ തോട്ടപ്പള്ളി സ്വദേശി രതീഷ് ആണ് വിജിഷയെ ഫേസ്ബുക്ക് വഴി അപമാനിച്ചത്. ഇത് സംബന്ധിച്ച് പോലീസില്‍ വിജിഷയും ഭര്‍ത്താവും കൂടി പരാതി നല്‍കിയിരുന്നെങ്കിലും ഫലമുണ്ടായില്ലത്രെ. രതീഷും വിഷിജയുടെ സഹോദരനും തമ്മിലുള്ള സാമ്പത്തിക ഇടപാടുകളാണ് പ്രശ്‌നങ്ങള്‍ വഷളാക്കിയതെന്ന് പറയപ്പെടുന്നു. വിജിഷയെ വളരെ മോശമായി ചിത്രീകരിച്ചുകൊണ്ടാണത്രെ രതീഷ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. ചേരാനല്ലൂര്‍ പോലീസ് സ്‌റ്റേഷനിലാണ് ഇത് സംബന്ധിച്ച് ആദ്യം പരാതി നല്‍കിയത്. എന്നാല്‍ പോലീസ് പരാതി സ്വീകരിച്ചില്ലെന്ന് വിജിഷയുടെ കുടുംബം ആരോപിക്കുന്നു. പിന്നീട് ഉന്നത ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കിയപ്പോള്‍ ചേരാനല്ലൂര്‍ പോലീസിന് തന്നെ അന്വേഷണ ചുമതല നല്‍കുകയായിരുന്നു. രതീഷിന്റെ രാഷ്ട്രീയ സമ്മര്‍ദ്ദം കാരണം പോലീസ് കേസ് പരിഗണിച്ചില്ലെന്നാണ് ആക്ഷേപം. ആലപ്പുഴ ജില്ലയിലെ ഒരു എംഎല്‍എയുടെ അടുത്ത ആളാണ് രതീഷെന്നും പറയപ്പെടുന്നുണ്ട്. എന്നാല്‍ സംഭവം ഇതോടെ അവസാനിപ്പിക്കാന്‍ വിജിഷയും കുടുംബവും തയ്യാറായിരുന്നില്ല. ഇവര്‍ ഹൈക്കോടതിയെ സമീപിച്ചു. ഒടുവില്‍ പരാതി പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ കോടതി പോലീനോട് ആവശ്യപ്പെട്ടു. ഇതേ തുടര്‍ന്ന് വിജിഷയേയും രതീഷിനേയും ചേരാനല്ലൂര്‍ പോലീസ് സ്‌റ്റേഷിലേക്ക് വിളിച്ചുവരുത്തി. എന്നാല്‍ പോലീസിന്റെ ഭാഗത്ത് നിന്ന് വിജിഷയോട് മോശം പെരുമാറ്റമാണ് ഉണ്ടായതെന്നാണ് ആരോപണം. ഇതേ തുടര്‍ന്ന് യുവതി ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നും പറയപ്പെടുന്നു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News