Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 10, 2026 8:25 am

Menu

Published on January 29, 2014 at 1:12 pm

ഫെയ്‌സ്ബുക്കില്‍ വ്യാജ അക്കൗണ്ടുകള്‍ ഉള്ളവരുടെ ശ്രദ്ധയ്ക്ക്…!!!നിങ്ങളെ തുരത്താന്‍ ‘ഫെയ്ക്ക് ഓഫ്’ വരുന്നു

fakeoff-helps-detect-fake-facebook-accounts

ഫെയ്‌സ്ബുക്കില്‍ വ്യാജ അക്കൗണ്ടുകള്‍ ഉണ്ടാക്കി വിലസുന്ന വിരുതന്‍മാരുടെ ശ്രദ്ധയ്ക്ക്!നിങ്ങള്‍ക്കുള്ള പണിയുമായി ഇതാ പുതിയൊരു ആപ്ലിക്കേഷന്‍ വരുന്നു.’ഫേക് ഓഫ്’ എന്നാണ് പുതിയ ആപ്പിൻറെ പേര്.ഇസ്രായേല്‍ കേന്ദ്രമായുള്ള ഒരു കമ്പനിയാണ് പുതിയ ആപ്പ് തയ്യാറാക്കുന്നത്. ഫേസ് ബുക്കിലെ വ്യാജ പ്രൊഫൈലുകള്‍ കണ്ടെത്താന്‍ ഈ ആപ് നിങ്ങളെ സഹായിക്കും.ലോകത്തിലെ ഏറ്റവും വലിയ സോഷ്യല്‍ നെറ്റ് വര്‍ക്കിങ് സൈറ്റ് ആയ ഫേസ്ബുക്കില്‍ തന്നെയാണ് ഏറ്റവും കൂടുതല്‍ വ്യാജന്‍മാരും ഉള്ളത്.135 കോടി ഉപയോക്താക്കളുള്ള ഫെയ്‌സ്ബുക്കില്‍ 10% (14.3 കോടി)അക്കൗണ്ടുകളും വ്യാജമാണെന്നാണ് കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നത്. കുറ്റവാളികള്‍, വാണിജ്യ ആവശ്യക്കാര്‍, മാനസിക രോഗികള്‍ തുടങ്ങിയവരാണ് വ്യാജന്‍മാരില്‍ ഏറെയും. പ്രായോഗികമായും ഇവരെ കണ്ടെത്താന്‍ ബുദ്ധിമുട്ടുള്ളതുകൊണ്ടാണ് ഫെയ്‌സ്ബുക്ക് ഇത്തരമൊരു ആപ്പുമായി രംഗത്തെത്തിയിരിക്കുന്നത്. ഫെയ്ക്ക് ഓഫിന്റെ സഹായത്തോടെ ഫ്രണ്ട്‌സ് റിക്വസ്റ്റുകള്‍ വ്യാജ പ്രൊഫൈലില്‍ നിന്നാണോ എന്ന് തിരിച്ചറിയാനും ഉപയോക്താവിന് കഴിയും. മാത്രമല്ല പ്രൊഫൈലുകളില്‍ ഉപയോഗിച്ചിരിക്കുന്ന ചിത്രങ്ങള്‍ സ്‌കാന്‍ ചെയ്ത ശേഷം അത് എവിടെ നിന്നെങ്കിലും മോഷ്ടിച്ചതാണോയെന്നും ആപ്പ് പരിശോധിക്കും. ഇങ്ങനെയുള്ള വ്യാജ അക്കൗണ്ടുകളെ കുറിച്ച് ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പും നല്‍കും.വ്യാജ അക്കൗണ്ടുകളെന്ന് സംശയമുള്ള പ്രൊഫൈലുകളില്‍ നിരന്തര പരിശോധന നടത്തുന്ന ഈ ആപ്പ് അസാധാരണമായ കാര്യങ്ങള്‍ പ്രൊഫൈലുകളില്‍ നടക്കുന്നുണ്ടോയെന്നും പരിശോധിക്കും. എന്തുതന്നെയായാലും ഫെയ്ക്ക് ഓഫ് വരുന്നതോടെ വ്യാജന്മാരുടെ ശല്യത്തിന് ഒരു അറുതി വരുമെന്ന് പ്രതീക്ഷിക്കാം .എലിറന്‍ സഷാര്‍ എന്നയാളാണ് ഫേക് ഓഫിൻറെ ഉപജ്ഞാതാവ്

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News