Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 5, 2025 11:49 am

Menu

Published on December 16, 2014 at 11:50 am

പ്രവാസികൾക്ക് ഇനി നല്ലകാലം ; രൂപയ്ക്കെതിരെ ദിര്‍ഹത്തിന്‍റെ മൂല്യം 17.22 ആയി ഉയര്‍ന്നു

falling-rupee-against-dollar

ദുബായ്: ആഗോള വിപണിയില്‍ ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞു. കഴിഞ്ഞ പത്ത് മാസത്തിനിടെ ഡോളറിനെതിരെ ഏറ്റവും വലിയ ഇടിവാണ് രൂപ രേഖപ്പെടുത്തിയതോടെ  രൂപയ്‌ക്കെതിരെ ദിര്‍ഹത്തിന്റെ മൂല്യം ഉയര്‍ന്നു.  17.22 എന്ന നിലയിലേയ്ക്കാണ് രൂപയ്‌ക്കെതിരെ ദിര്‍ഹം എത്തി നില്‍ക്കുന്നത്. 1.03 ശതമാനം ഇടിവാണ് ഒറ്റ ദിനം കൊണ്ട് രൂപ രേഖപ്പെടുത്തിയത്. ഈ അവസരത്തില്‍ നാട്ടിലേയ്ക്ക് പണയക്കാനുള്‌ല തിരക്കിലാണ് പ്രവാസികള്‍. ഉയർന്ന വിനിമയ നിരക്കിനെ തുടർന്ന് പണം അയയ്ക്കാൻ നെട്ടോട്ടമോടുന്ന പ്രവാസികളെ വലയിലാക്കാൻ ലോണുകളും ക്രെഡിറ്റ് കാർഡുകളും വാഗ്ദാനം ചെയ്ത് ഗൾഫിലെ പല ബാങ്കുകളും ഇപ്പോൾ സജ്ജീവമായി  രംഗത്തുണ്ട്. ഡോളറിനെതിരെ 62.95/95 എന്ന നിലയിലേയ്ക്കാണ് രൂപ ഇടിഞ്ഞത്. ആഭ്യന്ത വിപണിയില്‍ ഉണ്ടായ ചില മാറ്റങ്ങളും വില ഇടിയുന്നതിന് കാരണമായി.

ഭക്ഷ്യസുരക്ഷ ബിൽ പാസാക്കിയ പാർലമെൻറ് നടപടിയും അന്താരാഷ്ട്രാ നിക്ഷേപത്തെ തളർത്തിയതായാണ് ഇപ്പോൾ വിലയിരുത്തപ്പെടുന്നത്. അതേസമയം അടുത്തവർഷം തന്നെ   ഏഷ്യയില്‍ തന്നെ ഏറ്റവും ശക്തമായി രൂപ മാറുമെന്നാണ് എച്ച്എസ്ബിസി ബാങ്ക് പ്രവചിയ്ക്കുന്നത്.എച്ച്എസ്ബിസയുടെ ഏഷ്യന്‍ ഫോറെക്‌സ് റിസര്‍ച്ച് തലവന്‍ പോള്‍ മാക്കല്‍ ആണ് രൂപയ്ക്ക് വരും വര്‍ഷത്തില്‍ നല്ല നാളുകളാണെന്ന് പ്രവചിച്ചത്. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ സാമ്പത്തിക നയങ്ങള്‍ പുതു വര്‍ഷത്തില്ഡ രൂപയ്ക്ക് ഉണര്‍വേകുമെന്നും അദ്ദേഹം പറഞ്ഞു.

Credit: The Economic Times

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News