Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 7, 2026 8:33 pm

Menu

Published on April 26, 2019 at 4:49 pm

ഫാനി ചുഴലിക്കാറ്റ് ; കേരളത്തിൽ നാല് ജില്ലകളില്‍ മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചു..

fani-cyclone-heavy-rain-in-kerala

തിരുവനന്തപുരം: ദക്ഷിണ ബംഗാള്‍ ഉള്‍ക്കടിലില്‍ ശ്രീലങ്കയോട് ചേര്‍ന്ന ഭാഗത്ത് വെള്ളിയാഴ്ചയോടെ രൂപപ്പെടുന്ന ന്യൂനമര്‍ദ്ദം അടുത്ത 36 മണിക്കൂറില്‍ തീവ്ര ന്യൂനമര്‍ദമായി മാറാനുള്ള സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ചുഴലിക്കാറ്റായി മാറാന്‍ സാധ്യതയുള്ള ഈ ന്യൂനമര്‍ദം തമിഴ്‌നാട് തീരത്ത് നാശം വിതച്ചേക്കുമെന്നാണ് കാലാവസ്ഥാ പ്രവചനം.

ഈ സാഹചര്യത്തില്‍ കേരളത്തിലും കര്‍ണാടക തീരത്തും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കി. ഏപ്രില്‍ 29, 30, മെയ് ഒന്ന് തീയതികളില്‍ കേരളത്തില്‍ പലയിടത്തും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. 26 മുതല്‍ കേരളത്തില് ശക്തമായ് കാറ്റ് (മണിക്കൂറില്‍ 30-40 കിമി മുതല്‍ ചില സമയങ്ങളില്‍ 50 കിമി വരെ വേഗത്തില്‍) വീശിയേക്കും.

കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് പ്രകാരം മത്സ്യത്തൊഴിലാളികള്‍ ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ ഭൂമധ്യരേഖാ പ്രദേശത്തും അതിനോട് ചേര്‍ന്നുള്ള തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലും, തമിഴ്‌നാട് തീരത്തും ഈ കാലയളവില്‍ മത്സ്യബന്ധനത്തിന് പോകരുതെന്നും ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കുന്നു. കേരളത്തില്‍ ചില സ്ഥലങ്ങളില്‍ ഏപ്രില്‍ 29ന് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. 29 ന് എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, മലപ്പുറം ജില്ലകളില്‍ മഞ്ഞ അലേര്‍ട്ട് (ശക്തമായ മഴ) പ്രഖ്യാപിച്ചിരിക്കുന്നതായും കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പ് അറിയിച്ചിട്ടുണ്ട്.

Loading...

Comments are closed.

More News