Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 3, 2026 1:48 pm

Menu

Published on February 22, 2014 at 9:52 am

ഹരിയാനയില്‍ കൂട്ടബലാല്‍സംഗത്തിനിരയായ പെണ്‍കുട്ടിയെ സ്വന്തം അച്ഛന്‍ പീഡിപ്പിച്ചു

father-try-to-rape-his-own-daughter-in-haryana

സോണീപഥ്‌: നാലുമാസം മുമ്പ്‌ രണ്ടു തവണ കൂട്ടബലാത്സംഗം നേരിട്ട സ്‌കൂള്‍ കുട്ടിക്ക്‌ സ്വന്തം വീട്ടിലും പീഢനം.ഹരിയാനയിലെ സോനി പത് നിവാസിയായ സ്കൂള്‍ വിദ്യാര്‍ഥിനിയായ പെണ്‍കുട്ടിക്കാണ് സമൂഹത്തില്‍ നിന്നും സ്വന്തം വീട്ടില്‍ നിന്നും  പീഡനങ്ങള്‍  വീണ്ടും ഏറ്റുവങ്ങേണ്ടി വന്നത് . രണ്ടു തവണ ഈ പെണ്‍കുട്ടിയെ ഒരു സംഘം യുവാക്കള്‍ കൂട്ട ബലാല്‍സംഗം ചെയ്തിരുന്നു. ആ കേസില്‍ അവരെല്ലാവരും അറസ്റ്റിലായി. അതിനു ശേഷമാണ് മകളോടുള്ള അച്ഛന്റെ സമീപനം മാറാന്‍ തുടങ്ങിയത് . സംഭവം പുറത്തു പറഞ്ഞാല്‍ കൊന്നുകളയുമെന്നും ഇയാള്‍ മകളെ ഭീഷണിപ്പെടുത്തി. സംഭവമറിഞ്ഞ ഗ്രാമത്തിലെ ഒരു എന്‍ജിഒ പെണ്‍കുട്ടിയെ പോലീസ് സ്‌റ്റേഷനിലെത്തിച്ചതോടെയാണ് മകളോടുള്ള പിതാവിന്റെ ക്രൂരത പുറംലോകമറിയുന്നത്.നടന്ന സംഭവങ്ങള്‍ വിവരിച്ച കുട്ടി തനിക്കു വീട്ടിലേക്കു തിരികെ പോകാന്‍ ആഗ്രഹമില്ലെന്നു പോലീസിനെ അറിയിച്ചു. തനിക്ക് വീണ്ടും പഠിക്കണമെന്നും എന്നാല്‍ പിതാവ് തന്നെ വേശ്യാവൃത്തിക്കു നിര്‍ബന്ധിക്കുകയാണെന്നും പെണ്‍കുട്ടി മൊഴി നല്കി. പിതാവ് ശിക്ഷിക്കപ്പെടണമെന്നും തനിക്കു നീതി വേണമെന്നും പെണ്‍കുട്ടി ഒരു കത്തില്‍ അറിയിച്ചു. കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പിതാവിനെ മാനഭംഗക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു. പെണ്‍കുട്ടി ഇപ്പോള്‍ എന്‍ജിഒയുടെ സംരക്ഷണയിലാണ്.
അതേസമയം, വീട്ടില്‍ നടന്ന സംഭവങ്ങളെപ്പറ്റി തനിക്ക് അറിയില്ലെന്നാണ് കുട്ടിയുടെ മാതാവ് മൊഴി നല്കിയത്. പീഡനവിവരം ഇപ്പോഴാണ് കുട്ടി തന്നോടു പറയുന്നതെന്നും അവര്‍ അറിയിച്ചു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News