Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 3, 2026 6:09 pm

Menu

Published on February 13, 2014 at 3:12 pm

തെലങ്കാന:ലോക്സഭയ്ക്കുള്ളില്‍ എം പിമാര്‍ക്കുനേരെ കുരുമുളക് സ്‌പ്രേ പ്രയോഗം;പുറത്ത് ആത്മഹത്യാ ശ്രമം

fisticuffs-pepper-spraying-marks-tabling-of-t-bill-in-lok-sabha

ന്യൂഡല്‍ഹി : തെലങ്കാന ബില്‍ അവതരണത്തിനിടെ ലോക്സഭയ്ക്കകത്തും പുറത്തും കൈയ്യാങ്കളിയും ബഹളവും . ശക്‌തമായ പ്രതിഷേധത്തെ തുടര്‍ന്ന്‌ ഇരുസഭകളും നിര്‍ത്തിവെച്ചു. പ്രതിഷേധക്കാന്‍ സഭയ്‌ക്കുള്ളില്‍ കുരുമുളക്‌ സ്‌പ്രേ പ്രയോഗിച്ചു. പാര്‍ലമെന്റിന് പുറത്ത് സീമാന്ധ്രയില്‍ നിന്നുള്ള എം.പി ആത്മഹത്യക്ക് ശ്രമിക്കുകയും ചെയ്തു.കുരുമുളക് സ്പ്രേ അടിച്ചതിനെത്തുടര്‍ന്ന്  എംപിമാര്‍ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും ചില എംപിമാരെ ആശുപത്രിയിലേക്കു പ്രവേശിപ്പിക്കുകയും ചെയ്തിട്ടുണ്ട്. കുരുമുളക് സ് പ്രേ അടിച്ച എംപിയെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. അടുത്തിടെ കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ച വിജയവാഡയില്‍നിന്നുള്ള ആര്‍ രാജഗോപാല്‍ എം പിയാണ് സ് പ്രേ അടിച്ചത്. തെലങ്കാനയെ തുടര്‍ന്നുള്ള പ്രതിഷേധത്തില്‍ ദിവസങ്ങളായി പാര്‍ലമെന്റിന്റെ ഇരു സഭകളുടേയും പ്രവര്‍ത്തനം തടസപ്പെട്ടിരുന്നു. നിരന്തരമായി സഭാ നടപടികള്‍ തടസപ്പെടുത്തിയ ആറ് എം.പിമാരെ കോണ്‍ഗ്രസ് സസ്‌പെന്‍ഡ് ചെയ്തിരുന്നു. കഴിഞ്ഞ ദിവസം ലോകസഭയില്‍ അവതരിപ്പിച്ച ഇടക്കാല റെയില്‍ബജറ്റും പൂര്‍ണ്ണമായും അവതരിപ്പിക്കാനായില്ല. കോണ്‍ഗ്രസ് എം.പിമാരും മന്ത്രിമാരും അടക്കമുള്ള സീമാന്ധ്രമേഖലയില്‍ നിന്നുള്ളവരാണ് ശക്തമായ പ്രതിഷേധം നടത്തുന്നത്. ബില്‍ കൊണ്ടുവന്നാല്‍ സഭക്കുള്ളില്‍ സ്വയം തീ കൊളുത്തുമെന്നാണ് സീമാന്ധ്ര മേഖലയില്‍ നിന്നുള്ള എം പിമാര്‍ നേരത്തെ ഭീഷണിപ്പെടുത്തിയിരുന്നു.പാര്‍ലമെന്റിനു  പുറത്ത് ഇപ്പോഴും  സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News