Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 14, 2026 3:20 pm

Menu

Published on March 27, 2014 at 11:05 am

മലേഷ്യന്‍ വിമാനത്തിന്റേതെന്ന് കരുതുന്ന 122 വസ്തുക്കള്‍ കണ്ടെത്തി

flight-mh370-122-new-objects-spotted

ക്വാലാലംപൂര്‍:  കാണാതായ മലേഷ്യന്‍ വിമാനത്തിന്റേതെന്ന് കരുതുന്ന  വസ്തുക്കള്‍ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ കണ്ടത്തെിയതായി മലേഷ്യ വെളിപ്പെടുത്തി.വിമാനത്തിന്റേതെന്ന് കരുതുന്ന 122 വസ്തുക്കള്‍ സാറ്റെലൈറ്റ് ചിത്രങ്ങളില്‍ കണ്ടെത്തിയതായാണ് മലേഷ്യ സ്ഥിരീകരിച്ചത്. ഗതാഗത വകുപ്പിന്റെ താല്‍ക്കാലിക ചുമതല വഹിക്കുന്ന മന്ത്രി ഹിഷാമുദ്ദീന്‍ ഹുസൈനാണ് ഇക്കാര്യം അറിയിച്ചത്.23 മീറ്റര്‍വരെ വലിപ്പമുള്ള വസ്തുക്കള്‍ മാര്‍ച്ച് 23-നാണ് ഉപഗ്രഹദൃഷ്ടിയില്‍ പതിഞ്ഞത്. ചിത്രങ്ങള്‍ വിശകലനം ചെയ്യുന്ന ഫ്രാന്‍സിലെ എയര്‍ബസ് ആന്‍ഡ് ഡിഫന്‍സ് എന്ന സ്ഥാപനം ഇവ മലേഷ്യയ്ക്ക് കൈമാറി.ഓസ്‌ട്രേലിയയിലെ പെര്‍ത്ത് നഗരത്തില്‍നിന്ന് 2500 കിലോമീറ്റര്‍ അകലെയാണ് വസ്തുക്കള്‍ ഉള്ളത്. മേഖലയിലെ 400 ചതുരശ്ര കിലോമീറ്ററില്‍ വ്യാപിച്ച് കിടക്കുകയാണിവയെന്ന് മലേഷ്യന്‍ ഗതാഗതമന്ത്രി ഹിഷാമുദ്ദീന്‍ ഹുസൈന്‍ പറഞ്ഞു. പുതിയ വിവരങ്ങള്‍ തിരച്ചില്‍ ഏകോപിപ്പിക്കുന്ന ഓസ്‌ട്രേലിയന്‍ സമുദ്രസുരക്ഷാസേന അധികൃതര്‍ക്ക് കൈമാറിയതായും അദ്ദേഹം പറഞ്ഞു.. എന്നാല്‍ സാറ്റലൈറ്റ് ചിത്രങ്ങള്‍ ലഭിച്ചതല്ലാതെ വിവിധ രാജ്യങ്ങള്‍ സംയുക്തമായി ദിവസങ്ങളായി നടത്തിവരുന്ന തിരച്ചിലില്‍ വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ ഒന്നും ലഭിച്ചിട്ടില്ല.ഒഴുകുന്ന അവശിഷ്ടങ്ങള്‍ ഉപഗ്രഹ തിരച്ചിലില്‍ നേരത്തേയും കണ്ടത്തെിയിരുന്നു. ഇതിന്‍െറ ചുവടുപിടിച്ച് വിവിധ രാജ്യങ്ങള്‍ നടത്തിയ തിരച്ചിലില്‍ ഒന്നും കണ്ടത്തെിയിരുന്നില്ല. അവശിഷ്ടങ്ങള്‍ കണ്ടത്തെുന്നതിന് മുമ്പുതന്നെ വിമാനം തകര്‍ന്നെന്ന് വ്യക്തമാക്കിയ മലേഷ്യയുടെ നടപടിക്കെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇതിനു പിന്നാലെയാണ് അവശിഷ്ടങ്ങളെക്കുറിച്ചുള്ള വിശദാംശങ്ങളുമായി മലേഷ്യ രംഗത്തുവന്നത്.നേരത്തെ മോശം കാലാവസ്ഥയും കടല്‍ അശാന്തമായതിനെയും തുടര്‍ന്ന് നിര്‍ത്തിവെച്ചിരുന്ന വിമാനത്തിനായുള്ള തെരച്ചില്‍ പുനരാരംഭിച്ചു.ഇപ്പോള്‍ ഇന്ത്യന്‍ മഹാസമുദ്രത്തിലാണ് ഓസ്‌ട്രേലിയ തെരച്ചില്‍ നടത്തുന്നത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News