Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഫ്ലോറിഡ: പോലീസ് ഉദ്യോഗസ്ഥനെ എമര്‍ജന്‍സി നമ്പര്‍ ഉപയോഗിച്ച് വീട്ടില്‍ വിളിച്ചുവരുത്തി പീഡിപ്പിക്കാന്‍ ശ്രമിച്ച അമ്പത്തിയെട്ടുകാരിയെ പൊലീസ് അറസ്റ്റ് ചെയ്തു.ഫ്ലോറിഡയിലെ പുന്റ ഗോര്‍ഡയിലെ അന്‍പത്തെട്ടുകാരിയായ മറിയ മോണ്ടനസ് കോളോണ്‍ ആണ് അറസ്റ്റിലായത്.കഴിഞ്ഞദിവസമാണ് ഇവര്‍ പോലീസിൻറെ എമര്‍ജന്‍സി നമ്പരായ 911ല്‍ വിളിച്ചത്. തൻറെ സ്‌പോര്‍ട്‌സ് കാര്‍ മകന്‍ എടുത്തുകൊണ്ടുപോയെന്നും ഉടന്‍ എത്തണമെന്നുമായിരുന്നു സ്ത്രീ ആവശ്യപ്പെട്ടത്.സ്ത്രീയുടെ ഫോണിന്റെ അടിസ്ഥാനത്തില്‍ പോലീസ് ഉദ്യോഗസ്ഥന്‍ ഇവരുടെ വീട്ടില്‍ എത്തുകയും ചെയ്തു.എന്നാല്‍ വീട്ടിലെത്തിയ പൊലീസ് ഓഫീസര്‍ കണ്ടത് മദ്യലഹരിയില്‍ നില്‍ക്കുകയായിരുന്ന മറിയയെ ആയിരുന്നു. കാര്യം ചോദിച്ചപ്പോള്‍ അശ്ലീലച്ചുവകലര്‍ന്ന മറുപടിയായിരുന്നു സ്ത്രീയില്‍ നിന്ന് വന്നത്. ഉദ്യോഗസ്ഥനെ കടന്നു പിടിക്കാനും ശ്രമിച്ചു.എന്നാല്‍ ഇവരുടെ പിടിയില്‍ നിന്നും പോലീസുകാരന്‍ രക്ഷപ്പെടുകയായിരുന്നു. ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ സ്ത്രീ വീണ്ടും 911ല്‍ വിളിച്ചു.ഇത്തവണ ഒരു സാഹയിയെയും കൂട്ടിയാണ് പൊലീസ് ഉദ്യോഗസ്ഥന്‍ വീട്ടിലെത്തിയത്. തുടര്‍ന്നാണ് അറസ്റ്റ് ചെയ്തത്. എമര്‍ജന്‍സി നമ്പറിന്റെ ദുരുപയോഗത്തിനാണ് കേസെടുത്തിരിക്കുന്നത്.
Leave a Reply