Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
അജ്മീറില്‍നിന്ന് എറണാകുളത്തേക്ക് വരികയായിരുന്ന മരുസാഗര്‍ എക്‌സപ്രസ്സില്‍നിന്ന് ഭക്ഷണംകഴിച്ച നൂറോളംപേര്‍ അവശനിലയില്‍ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരില്‍ അഞ്ചുപേർ ഗുരുതരാവസ്ഥയില്‍ ആണ്.
ദുര്‍ഗന്ധം വമിക്കുന്ന ഭക്ഷണപദാര്‍ഥങ്ങള്‍ തീവണ്ടിയുടെ പാന്‍ട്രി കോച്ചില്‍നിന്ന് പിടിച്ചെടുത്തു. യാത്രക്കാരും നാട്ടുകാരും ചേര്‍ന്ന് പാന്‍ട്രി ജീവനക്കാരെയും കാരാറുകാരനെയും അറസ്റ്റ്‌ചെയ്യണമെന്നാവശ്യപ്പെട്ടത് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു.
യാത്രക്കാര്‍ ബഹളംവച്ചതിനെത്തുടര്‍ന്ന് 8.40ന് ട്രെയിന്‍ മംഗലാപുരം ജങ്ഷനില്‍ നിര്‍ത്തിയിട്ടു. ഡോക്ടറുടെ സേവനം ലഭ്യമാക്കിയശേഷം രാത്രി പത്തോടെ പുറപ്പെട്ട ട്രെയിന്‍ 10.55ന് കാസര്‍കോട്ടെത്തിയപ്പോള്‍ അടിയന്തര ചികിത്സ നല്കുകയായിരുന്നു.
Leave a Reply