Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 23, 2024 6:54 pm

Menu

Published on June 27, 2018 at 5:11 pm

നാലുദിവസമായി ഫുടബോൾ ടീം ഗുഹയിൽ !! ആശങ്കയോടെ അധികൃതർ

football-team-trapped-in-thai-cave

ലോകം ഫുടബോൾ ലഹരിയിൽ ഇരിക്കെ ബാങ്കോക്കിലെ ഫുടബോൾ ആരാധകരെ സംബന്ധിച്ചിടത്തോളം ഏറെ ആശങ്കയുടെ നാളുകളിലൂടെയാണ് കടന്നുപോകുന്നത്. കാരണം മറ്റൊന്നുമല്ല. 12 ആൺകുട്ടികളും അവരുടെ ഫുട്ബോൾ കോച്ചുമാണു വടക്കൻ ബാങ്കോക്കിലെ ചിയാങ് റായ് പ്രവിശ്യയിലുള്ള ഗുഹയിൽ കുടുങ്ങിക്കിടക്കുന്നത്.

ഇവർ ജീവനോടെയുണ്ടെന്ന പ്രതീക്ഷയിലാണു രക്ഷാപ്രവർത്തകർ. ഫുട്ബോൾ പരിശീലനത്തിനു പോയ കുട്ടികളും കോച്ചും ശനിയാഴ്ച വൈകിട്ടു ഗുഹയ്ക്കുള്ളിൽ കയറിയ ശേഷമാണു കനത്ത മഴ തുടങ്ങിയത്. ഇതോടെ പ്രദേശത്തു വെള്ളം നിറഞ്ഞു. ഗുഹാമുഖത്തുനിന്നു നാലു കിലോമീറ്റർ അകത്താണു കുട്ടികളും കോച്ചും കുടുങ്ങിയിട്ടുള്ളത്.

11 മുതൽ 16വരെ പ്രായമുളളവരാണ് അപകടത്തിൽപ്പെട്ട ടീമിലെ അംഗങ്ങള്‍. ഗുഹാമുഖത്തുനിന്നു കുട്ടികളുടെ സൈക്കിളുകളും ഷൂസും ബാക്ക്പാക്കും കണ്ടെത്തിയിരുന്നു. കുട്ടികളുടെ മാതാപിതാക്കളുൾപ്പെടെയുള്ള ബന്ധുക്കൾ ഗുഹയ്ക്കു മുന്നിൽ തമ്പടിച്ചിട്ടുണ്ട്. ഗുഹയിലേക്കു പ്രവേശിക്കാൻ കഴിയുമെന്നു പ്രതീക്ഷിക്കുന്ന രണ്ടാമതൊരിടം കൂടി കണ്ടെത്തിയതായും സൂക്ഷ്മനിരീക്ഷണത്തിനു ഹെലികോപ്റ്ററുകളെ വിന്യസിച്ചതായും അധികൃതർ അറിയിച്ചു. സൈനികരും തിരച്ചിൽ നടത്തുന്നുണ്ട്.

Loading...

Leave a Reply

Your email address will not be published.

More News