Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 14, 2025 4:07 am

Menu

Published on May 28, 2015 at 10:01 am

മോദി സര്‍ക്കാറിനെതിരെ ആഞ്ഞടിച്ച് മൻമോഹൻ സിങ്

former-pm-manmohan-singh-attacks-the-modi-government

മോദി സര്‍ക്കാറിനെതിരെ ആഞ്ഞടിച്ച് മൻമോഹൻ സിങ്.യുപിഎ സര്‍ക്കാരിന്റെ പദ്ധതികളാണ് മോദി സര്‍ക്കാര്‍ നടപ്പിലാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഡല്‍ഹിയില്‍ സ്റ്റുഡന്റ്‌സ് യൂണിയന്റെ രണ്ടുദിവസത്തെ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നതിനിടയിലാണ് അദ്ദേഹം മോദി സർക്കാറിനെതിരെ രൂക്ഷമായ വിമർശനവുമായി രംഗത്ത് വന്നത്. മോദി  സര്‍ക്കാര്‍ യു.പി.എക്കെതിരെ നിരന്തരം അഴിമതി ആരോപണങ്ങള്‍ ഉന്നയിക്കുന്നത് അവരുടെ വീഴ്ചകളില്‍ നിന്ന് ശ്രദ്ധതിരിക്കാനാണ്. തന്‍റെ ഭരണകാലത്ത് പ്രധാനമന്ത്രിയുടെ ഓഫീസ് ദുരുപയോഗം ചെയ്യപ്പെട്ടിട്ടില്ളെന്നും അദ്ദേഹം വ്യക്തമാക്കി.രുവര്‍ഷത്തെ ഭരണം കൊണ്ട് നേട്ടങ്ങളുണ്ടാക്കിയെന്ന്‍ മോദിസര്‍ക്കാര്‍ പറയുന്നത് പൊള്ളത്തരമാണ്. രാജ്യത്ത് നിക്ഷേപകരെ ആകര്‍ഷിക്കാന്‍ സര്‍ക്കാരിനായില്ല. നിക്ഷേപം വര്‍ധിച്ചില്ല. കാര്‍ഷിക രംഗം തകര്‍ന്നു. തങ്ങള്‍ അധികാരത്തിലിരുന്നപ്പോള്‍ എതിര്‍ത്ത കാര്യങ്ങളെയാണ് അവര്‍ ഇപ്പോള്‍ നടപ്പാക്കുന്നത്. താന്‍ പ്രധാനമന്ത്രിയായിരുന്ന കാലത്ത് പൊതുപദവി വ്യക്തിപരമായ നേട്ടങ്ങള്‍ക്ക് ഉപയോഗിച്ചിട്ടില്ല. ബിജെപിയുടേയും കേന്ദ്രസര്‍ക്കാരിന്റേയും വീഴ്ച്ച മറച്ചുവയ്ക്കാനാണ് തനിക്കും യുപിഎ സര്‍ക്കാരിനുമെതിരേ അഴിമതി ആരോപണം ഉന്നയിക്കുന്നതെന്നും മന്‍മോഹന്‍ സിങ് പറഞ്ഞു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News