Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

June 22, 2026 3:27 am

Menu

Published on June 12, 2014 at 11:13 am

യു.പി യിൽ പോലീസ് സ്‌റ്റേഷനില്‍ എത്തിയ യുവതിയെ പോലീസുകാര്‍ പീഡിപ്പിച്ചു

four-policemen-allegedly-rape-woman-inside-police-station-at-up

ലക്‌നൗ: പോലീസ് സ്‌റ്റേഷനില്‍ എത്തിയ യുവതിയെ നാല് പോലീസുകാര്‍ ചേർന്ന് പീഡിപ്പിച്ചു. ഉത്തര്‍പ്രദേശിലെ സുമര്‍പൂര്‍ പോലീസ് സ്‌റ്റേഷനില്‍ ആണ് സംഭവം. പോലീസ് കസ്റ്റഡിയിലുള്ള ഭര്‍ത്താവിനെ കാണാനെത്തിയ അവസരത്തിലാണ് പോലീസുകാര്‍ തന്നെ മാനഭംഗപ്പെടുത്തിയതെന്ന് യുവതി ആരോപിച്ചു. കുറ്റാരോപിതരായ പോലീസുകാരില്‍ മൂന്ന് പേര്‍ ഒളിവിലാണ്.
ഉത്തര്‍പ്രദേശില്‍ സ്ത്രീകള്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങള്‍ അടുത്തിടെയായി വര്‍ധിച്ചുവരികയാണ്. ഒരോ ദിവസവും പത്ത് മാനഭംഗകേസുകളെങ്കിലും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന വേളയിൽ ആണ് ജന സംരക്ഷണ ചുമതലയുള്ള പോലീസുകാർ തന്നെ പീഡിപ്പിച്ചതായി ആരോപണം. സംഭവം സത്യമാണെങ്കില്‍ കുറ്റാരോപിതർക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് ഹമിര്‍പൂരിലെ പോലീസ് സൂപ്രണ്ട് വിരേന്ദര്‍ ശേഖര്‍ പറഞ്ഞു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News