Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 27, 2024 9:55 am

Menu

Published on June 16, 2017 at 10:27 am

ദിവസേനയുള്ള ഇന്ധന വിലമാറ്റം ഇന്നുമുതല്‍; പെട്രോള്‍പമ്പ് സമരം പിന്‍വലിച്ചു

fuel-price-change-daily

തിരുവനന്തപുരം: ഇന്ധനവില ദിവസേന മാറ്റാനുള്ള തീരുമാനം ഇന്നുമുതല്‍ പ്രാബല്യത്തില്‍. ഇനി എല്ലാദിവസവും രാവിലെ ആറുമുതല്‍ ഇന്ധനവില മാറും. നേരത്തെ, വിലമാറ്റം പതിനഞ്ചുദിവസത്തില്‍ ഒരിക്കലായിരുന്നു. വിലമാറ്റം നടപ്പില്‍വരുന്നത് അര്‍ധരാത്രിയുമായിരുന്നു.

ദിവസവും ഇന്ധനവില പരിഷ്‌കരിക്കാനുള്ള തീരുമാനത്തില്‍ പ്രതിഷേധിച്ച് ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ പെട്രോളിയം ട്രേഡേഴ്സ് നടത്താനിരുന്ന സമരം പിന്‍വലിച്ചു. കഴിഞ്ഞദിവസം ഡല്‍ഹിയില്‍ പെട്രോളിയം മന്ത്രി ധര്‍മേന്ദ്രപ്രധാനുമായി നടത്തിയ ചര്‍ച്ചയെത്തുടര്‍ന്നാണിത്. ഈ യോഗത്തിലാണ് വിലമാറ്റം അര്‍ധരാത്രിക്കുപകരം ദിവസവും രാവിലെ പ്രാബല്യത്തിലാക്കാന്‍ തീരുമാനമായത്.

പുതിയ രീതി നടപ്പാക്കുമ്പോള്‍ നഷ്ടമുണ്ടാകുമെന്നാണ് ഡീലര്‍മാരുടെ ആശങ്ക. കുറഞ്ഞത് 12,000 ലിറ്റര്‍ ഇന്ധനം അതതുദിവസത്തെ വിലയില്‍ ഡീലര്‍ വാങ്ങണം. സ്റ്റോക്ക് തീരും മുന്‍പ് വിലകുറഞ്ഞാല്‍ അതിന്റെ നഷ്ടം വഹിക്കേണ്ടത് ഡീലറാണ്.

എണ്ണക്കമ്പനികള്‍ ഇനി എല്ലാ ദിവസവും രാവിലെ ആറിന് അതതു ദിവസത്തെ നിരക്ക് പ്രഖ്യാപിക്കും. വെബ്സൈറ്റ്, എസ്.എം.എസ്, മൊബൈല്‍ ആപ് എന്നിവ വഴി വിലനിലവാരം അറിയാം. തൊട്ടടുത്ത ബങ്കിലെ വിലനിലവാരം അറിയാന്‍ കഴിയുംവിധമാണ് ആപ് ക്രമീകരിക്കുന്നത്. വിലമാറ്റം നിരീക്ഷിക്കാന്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ രാജ്യത്ത് 87 കണ്‍ട്രോള്‍ റൂമുകള്‍ തുറക്കും.

Loading...

Leave a Reply

Your email address will not be published.

More News