Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 26, 2024 12:48 am

Menu

Published on February 6, 2019 at 5:45 pm

പുലവാലായ്മ എത്ര ദിവസം?? എങ്ങനെ ആചരിക്കണം??

funeral-customs-hindu-culture

കുടുംബത്തില്‍ ഒരാളുടെ മരണത്തെത്തുടര്‍ന്ന് ബന്ധുക്കളെ ബാധിക്കുന്ന അശുദ്ധിയാണ് പുല എന്നറിയപ്പെടുന്നത്. പ്രസവ ശേഷവും ഇത്തരത്തില്‍ ഒരു വാലായ്മ നിലനില്‍ക്കുന്നുണ്ട്. ഈ അവസരത്തില്‍ കുടുംബത്തില്‍ രക്തബന്ധത്തില്‍ പെട്ടവര്‍ക്ക് ക്ഷേത്രങ്ങളില്‍ പ്രവേശിക്കുന്നതിനോ ദൈവികപരമായ കാര്യങ്ങളില്‍ ഇടപെടുന്നതിനോ പാടില്ല. മംഗളകരമായ കര്‍മ്മങ്ങളില്‍ പങ്കെടുക്കുന്നതിനും പുലയുള്ള സമയത്ത് പാടില്ല എന്നാണ് വിശ്വാസം. പല സമുദായക്കാര്‍ക്കും പല വിധത്തിലാണ് പുലയുടെ കണക്കുകള്‍.

ബ്രാഹ്മണന് പത്തും ക്ഷത്രിയന് പതിനൊന്നും നായര്‍ സമുദായം മുതല്‍ താഴേക്കുള്ളവര്‍ക്ക് പതിനഞ്ചും ആണ കണക്കുകള്‍. പുലയുടെ അവസാന ദിവസം ശുദ്ധിപ്രക്രിയകള്‍ നടത്തി ഇശുദ്ധി ഇല്ലാതാക്കി പഴയ ജീവിതത്തിലേക്ക് തിരിച്ച് വരുന്നു. പ്രസവിച്ചാലും മരിച്ചാലും പുല ആചരിക്കപ്പെടുന്നു. എന്തൊക്കെയാണ് ഇത്തരത്തില്‍ പുല ആചരിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടത് എന്ന്‌നോക്കാം.

ദു:ഖാചാരണം

ദു:ഖാചരണം തന്നെയാണ് പുലയുള്ള ദിവസങ്ങളില്‍ ആചരിക്കേണ്ടത്. അതുകൊണ്ട് തന്നെ സന്തോഷപ്രകടനം നടത്തുന്നതിനോ മരിച്ചയാളുടെ ബന്ധുക്കള്‍ക്ക് മറ്റൊരാളെ അഭിവാദ്യം ചെയ്യുന്നതിനോ പറ്റുകയില്ല. 16 ദിവസവും ദു:ഖം ആചരിച്ച് ഇരിയ്ക്കണം എന്നാണ് ആചാരം. മാത്രമല്ല ചുരുങ്ങിയത് പത്ത് ദിവസമെങ്കിലും സാധാരണ കാര്യങ്ങളില്‍ നിന്നെല്ലാം അകന്ന് ജീവിക്കണം.

ദൈവീക കാര്യങ്ങള്‍

ക്ഷേത്രത്തിലെ പ്രതിഷ്ഠ എന്ന് പറയുന്നത് ചൈതന്യത്തിന്റെ മൂര്‍ത്തീഭാവമാണ്. അതുകൊണ്ട് തന്നെ മരിച്ച ആളുടെ രക്തബന്ധമുള്ളവര്‍ ക്ഷേത്രത്തില്‍ ചെല്ലുമ്പോള്‍ ദൈവീക സാന്നിധ്യത്തിന് ദോഷം ചെയ്യും എന്നാണ് വിശ്വാസം. മാത്രമല്ല മനസ്സില്‍ നല്ല സന്തോഷവും ഊര്‍ജ്ജവും ലഭിക്കുന്നതിന് വേണ്ടിയാണ് പലരും ക്ഷേത്രത്തില്‍ പോവുന്നത്. എന്നാല്‍ വേണ്ടപ്പെട്ടവരുടെ മരണ ശേഷം പലപ്പോഴും ഇത്തരം അവസ്ഥയില്‍ നിന്ന് കരകയറുന്നതിന് അല്‍പം സമയം എടുക്കേണ്ടി വരുന്നു. അതുകൊണ്ടാണ് പലരും ക്ഷേത്ര ദര്‍ശനം പോലും നടത്താന്‍ മുതിരാത്തത് എന്നും വിശ്വാസമുണ്ട്.

ആത്മാവ് 

മരണം എന്നാല്‍ ജീവനുള്ള ദേഹം വിട്ട് ആത്മാവ് പോകുന്നു. എന്നാല്‍ ആ സമയത്ത് ജീവനില്ലാത്ത ശരീരം വെറും ജഡം മാത്രമാണ്. ജഡം എന്നു പറഞ്ഞാല്‍ അത് മലിനമായ ഒന്നാണ്. ആ ജഡത്തില്‍ നിന്ന് വിട്ടു പോയ ആത്മാവും അപ്പോള്‍ മലിനപ്പെട്ടത് തന്നെയാണ്. അതുകൊണ്ട് തന്നെ ദേവസാന്നിധ്യമുള്ള സ്ഥലങ്ങളില്‍ മരിച്ചയാളുകളുടെ ബന്ധുക്കള്‍ക്ക് പ്രവേശനം ലഭിക്കാത്തതും. 16 ദിവസങ്ങള്‍ക്കു ശേഷമാണ് ശരീരത്തിലെ മൃതപ്രാണനുകള്‍ ശുഷ്‌കിച്ച് ഇല്ലാതാകുന്നത്.

ദാനധര്‍മ്മങ്ങള്‍

ദാന ധര്‍മ്മങ്ങള്‍ നല്ലതാണ്. എന്നാല്‍ സാഹചര്യം നോക്കി വേണം ഇത്തരം കാര്യങ്ങള്‍ ചെയ്യേണ്ടത്. പുലയുള്ളപ്പോള്‍ ദാനം വാങ്ങുന്നതും കൊടുക്കുന്നതും തെറ്റാണ്. പുലയുണ്ടെന്ന് അറിഞ്ഞ് ദാനം വാങ്ങുന്നതും ദാനം കൊടുക്കുന്നതും പുലയുള്ളവര്‍ക്ക് നിഷിദ്ധമാണ് എന്നാണ് വിശ്വാസം.

ഭക്ഷണം

മരണം സംഭവിച്ച വീട്ടില്‍ മരണത്തിനു മുന്‍പ് തയ്യാറാക്കിയ ഭക്ഷണം കഴിയ്ക്കാം. എന്നാല്‍ മരണത്തിനു ശേഷം പുലയുള്ളവര്‍ തയ്യാറാക്കിയ ഭക്ഷണം കഴിയ്ക്കുന്നത് തെറ്റാണ് എന്നാണ് പറയുന്നത്. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള കാര്യങ്ങളില്‍ അല്‍പം ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്.

പിതൃക്രിയകള്‍ 

പുലയുള്ളവര്‍ പിതൃക്രിയ ചെയ്യുമ്പോള്‍ ഈറന്‍ വസ്ത്രം ധരിച്ചു കൊണ്ടാണ് ചെയ്യുന്നത്. അശുദ്ധി കഴിഞ്ഞ് പിതൃക്രിയയ്ക്ക് ശേഷം അലക്കി ശുദ്ധമായ വസ്ത്രം ധരിയ്ക്കണം. ഇത് ആത്മാവിന് മോക്ഷം കിട്ടുന്നതിനുള്ള ഒന്നാണ്.

ദു:ശ്ശീലങ്ങള്‍

പലരിലും പല വിധത്തിലുള്ള ദുശ്ശീലങ്ങള്‍ ഉണ്ടാവും. എന്നാല്‍ ഇത് പലപ്പോഴും മരണശേഷം ശീലമാക്കുന്നതും നല്ലതല്ല. മദ്യപാനവും മറ്റു ദുശ്ശീലങ്ങളും പുലവാലായ്മ ഉള്ള സമയങ്ങളില്‍ അനുവദനീയമല്ല. മാത്രമല്ല മനസ്സിനും ശരീരത്തിനും തകര്‍ച്ച നേരിടുന്ന അവസ്ഥയിലായിരിക്കും പലരും. ലഹരി പദാര്‍ത്ഥങ്ങളോ ഒന്നും ഉപയോഗിക്കാന്‍ പാടില്ല എന്നത് ശ്രദ്ധിക്കേണ്ടതാണ്.

Loading...

Leave a Reply

Your email address will not be published.

More News