Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 13, 2026 11:35 pm

Menu

Published on April 14, 2015 at 12:52 pm

ദക്ഷിണാഫ്രിക്കയില്‍ ഗാന്ധിപ്രതിമയ്ക്ക് നേരെ അജ്ഞാതരുടെ ആക്രമണം

gandhi-accused-of-being-racist-statue-defaced-in-south-africa

ജൊഹാനാസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കയില്‍ ഗാന്ധിപ്രതിമയ്ക്ക്  നേരെ അജ്ഞാതരുടെ ആക്രമണം. ജൊഹാന്നസ്ബര്‍ഗിലുള്ള ഗാന്ധി ചത്വരത്തില്‍ ഗാന്ധിജിയുടെ പൂര്‍ണ്ണകായ പ്രതിമയ്ക്ക് നേരെയാണ്  ആക്രമണം നടത്തിയത്.ഞായറാഴ്ച ഉച്ചയോടെയാണു സംഭവം. കാറിലെത്തിയ അക്രമികള്‍ ജോഹന്നാസ്ബര്‍ഗില്‍ സ്ഥാപിച്ചിട്ടുള്ള ഗാന്ധി പ്രതിമയില്‍ വെളുത്ത പെയിന്റൊഴിച്ച് വികൃതമാക്കുകയായിരുന്നു. വംശീയ വിരോധിയായ ഗാന്ധി പരാജയപ്പെടണം എന്നെഴുതിയ പ്ലക്കാര്‍ഡുകള്‍ അക്രമികള്‍ ഉയര്‍ത്തിക്കാട്ടിയതായി ദൃക്‌സാക്ഷികള്‍ പറയുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പൊലിസ് അറസ്റ്റ് ചെയ്തു. ആഫ്രിക്കൻ നാഷണൽ കോൺഗ്രസിന്റെ ചിഹ്നങ്ങൾ അണിഞ്ഞാണ് അക്രമികൾ എത്തിയത്. പൊതുമുതൽ നശിപ്പിച്ചതിന് ഇയാളുടെ പേരിൽ പൊലീസ് കേസെടുത്തു. ഇന്ന് രാവിലെ ജോഹന്നാസ്ബര്‍ഗ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ ജാമ്യത്തില്‍ വിട്ടു. ഗാന്ധിജി അഭിഭാഷക വേഷത്തിലുള്ള ലോകത്തിലെ ഏകപ്രതിമയാണ് ജോന്നാസ്ബര്‍ഗിലേത്. പ്രതിമ സ്ഥാപിച്ച ശേഷം ഗാന്ധി സ്‌ക്വയര്‍ എന്നാണ് പ്രദേശം അറിയപ്പെടുന്നത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News