Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 13, 2025 10:52 pm

Menu

Published on May 20, 2016 at 4:37 pm

നീചനായ ഒരാളോട് മത്സരിക്കേണ്ടിവന്ന ഗതികേട് മറ്റാര്‍ക്കും ഉണ്ടാകരുത്: ജഗദീഷിനെതിരെ ഗണേഷ്‌കുമാര്‍

ganesh-kumar-against-jagadheesh

കൊട്ടാരക്കര: കൊട്ടാരക്കര മണ്ഡലത്തില്‍ തന്റെ എതിര്‍സ്ഥാനാര്‍ഥി ജഗദീഷിനെതിരെ കടുത്ത വിമര്‍ശനവുമായി കെബി ഗണേഷ് കുമാര്‍ എംഎല്‍എ.ജഗദീഷ് നീചമായും മ്ലേച്ചമായും സംസ്‌കാരശൂന്യമായുമാണ് തനിക്കെതിരെ പ്രചാരണം നടത്തിയതെന്ന് കെബി ഗണേഷ് കുമാര്‍ പറഞ്ഞു. അഴിമതിക്കെതിരെയുള്ള വിജയമാണിത്. എല്ലാ അഗ്നിപരീക്ഷകളെയും അതിജീവിച്ച് തിരിച്ചുവരാന്‍ അവസരമൊരുക്കിയത് ജനങ്ങളാണ്.

അഴിമതിക്കാരായ മന്ത്രിമാര്‍ക്കെതിരെ നിയമസഭയില്‍ പ്രസംഗിച്ചതുകൊണ്ടാണ് തനിക്ക് യുഡിഎഫ് വിടേണ്ടിവന്നതെന്ന് ഗണേഷ് പറഞ്ഞു. കഴിഞ്ഞ 3 തവണയും തനിക്കെതിരെ മത്സരിച്ചത് ഇടതുപക്ഷത്തിന്റെ ശക്തരായ, അന്തസുള്ള നേതാക്കന്മാരായിരുന്നു. എന്നാല്‍ ഇത്തവണ നീചനായ ഒരാളോട് മത്സരിക്കേണ്ടിവന്ന ഗതികേട് മറ്റാര്‍ക്കും ഉണ്ടാകരുതെന്ന് ഗണേഷ് പറഞ്ഞു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News