Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 26, 2024 3:45 am

Menu

Published on June 2, 2016 at 2:07 pm

‘കോണ്‍ഗ്രസിന് വേണ്ടി പ്രസംഗിച്ചുനടന്ന സലിമിന് മോഹന്‍ലാലിനെ വിമര്‍ശിക്കാന്‍ എന്താണ് യോഗ്യത?’ – സലിം കുമാറിനെതിരെ ആഞ്ഞടിച്ച് ഗണേഷ്

ganesh-kumar-against-salim-kumar

ഗണേഷ്കുമാറിന് വോട്ട് ചോദിച്ച് മോഹന്‍ലാല്‍ എത്തിയത് ഏറെ ചര്‍ച്ചയായിരുന്നു. ഇതിനെ തുടര്‍ന്ന്‍ താരസംഘടനയായ അമ്മയില്‍ നിന്നും സലിംകുമാര്‍ രാജിവെക്കുകയും ചെയ്തിരുന്നു.  എന്നാൽ സംഭവത്തില്‍ പ്രതികരണവുമായി ഗണേഷ്കുമാര്‍ രംഗത്ത്.  പ്രചരണ വേദിയില്‍ മോഹന്‍ലാല്‍ വന്നതിനെ ത്തുടര്‍ന്നുണ്ടായ വിവാദം തനിക്ക് ഗുണമാണ് ചെയ്തതെന്നും പത്തനാപുരത്ത് ജയിപ്പിച്ചതില്‍ സലിം കുമാറിന് നന്ദി പറയുന്നെന്നും ഗണേഷ് പറഞ്ഞു. കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ക്ക് വേണ്ടി പലയിടത്തും പ്രസംഗിച്ചുനടന്ന സലിം കുമാറിന് മോഹന്‍ലാലിനെക്കുറിച്ച് പറയുവാന്‍ എന്ത് യോഗ്യതയാണുള്ളത്? എന്നെ സഹോദരനെപ്പോലെ കാണുന്ന മോഹന്‍ലാല്‍ പത്തനാപുരത്ത് വന്നതില്‍ എന്താണ് വിവാദം?’ ഗണേഷ് കുമാര്‍ ചോദിക്കുന്നു. താരസംഘടനയായ ‘അമ്മ’യുടെ യോഗങ്ങളില്‍ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി പങ്കെടുക്കാത്ത സലിംകുമാര്‍ സംഘടനയില്‍ നിന്ന് രാജിവെച്ചതും ഇല്ലാത്തതും ഒരുപോലെയാണെന്നും ഗണേഷ് പരിഹസിച്ചു.മൂന്ന് താരങ്ങൾ മത്സരിച്ച മണ്ഡലത്തിൽ നിന്ന് 25,000ത്തില്‍പരം വോട്ടുകള്‍ക്കാണ് ഗണേഷ് കുമാര്‍ ജയിച്ചത്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി ജഗദീഷും ബിജെപി സ്ഥാനാര്‍ഥിയായി ഭീമന്‍ രഘുവുമാണ് മത്സരം രംഗത്ത് ഉണ്ടായിരുന്നത്. ഗണേഷിന് വേണ്ടി മോഹന്‍ലാല്‍ പത്തനാപുരത്ത് എത്തിയതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് അനുഭാവിയായ സലിം കുമാര്‍  മോഹന്‍ലാലിനെതിരെയും താരസംഘടനയ്‌ക്ക് എതിരെയും ആക്ഷേപങ്ങള്‍ ഉന്നയിച്ച ശേഷം രാജിവക്കുകയായിരുന്നു.

Loading...

Leave a Reply

Your email address will not be published.

More News