Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 19, 2024 6:39 pm

Menu

Published on July 15, 2015 at 1:07 pm

‘പ്രേമം’ ചോര്‍ന്നതിന്‍െറ ഉറവിടം തനിക്കറിയാം – ഗണേഷ് കുമാർ

ganesh-kumar-claims-he-knows-the-source-of-premam-leak

കൊല്ലം: ‘പ്രേമം’ സിനിമ ചോര്‍ന്നത് എവിടെ നിന്നാണെന്ന് തനിക്കറിയാമെന്ന്  മുന്‍ സിനിമ മന്ത്രി കെ.ബി ഗണേഷ് കുമാര്‍. തനിക്കറിയാവുന്ന കാര്യങ്ങള്‍ ആന്റി പൈറസി സെല്ലിനെ അറിയിക്കും.സിനിമാ റിലീസ് വലിയ തിയേറ്ററുകളില്‍ മാത്രം മതിയെന്ന നിലപാട് അംഗീകരിക്കാനാവില്ല. സിനിമ പ്രതിസന്ധി സിനിമക്കാര്‍ സൃഷ്ടിക്കുന്നതാണെന്നും ഗണേഷ് വ്യക്തമാക്കി. നാട്ടിന്‍പുറത്തുകാര്‍ക്കും പുതിയ സിനിമ കാണാന്‍ ആഗ്രഹമുണ്ട്. അവര്‍ക്ക് കിലോമീറ്ററുകള്‍ സഞ്ചരിച്ച് കാണേണ്ട അവസ്ഥയാണ്. വൈഡ് റിലീസിങ് സിനിമയ്ക്ക് ഗുണകരമാണെന്നും ഗണേഷ്. വ്യാജ സിഡിയുടെ ഉറവിടമാണ് പോലീസ് കണ്ടത്തെണം. പൈറസിയുടെ പേരില്‍ പാവപ്പെട്ട സിഡി കച്ചവടക്കാരെ പോലീസ് ദ്രോഹിക്കുകയാണെന്നും ഗണേഷ് കുമാർ പറഞ്ഞു

Loading...

Leave a Reply

Your email address will not be published.

More News