Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 19, 2024 11:37 pm

Menu

Published on December 2, 2013 at 4:58 pm

ഗണേഷ് കുമാർ രണ്ടാം വിവാഹത്തിനൊരുങ്ങുന്നു എന്നാല്‍ തന്നെ വിവാഹം കഴിക്കണമെന്നാവശ്യപ്പെട്ട്‌ കാമുകി കുട്ടിയുമായി രംഗത്ത്‌

ganesh-kumar-getting-ready-for-second-marriage

മുന്‍മന്ത്രി ഗണേഷ്‌കുമാര്‍ വീണ്ടും വിവാഹത്തിനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്.ആദ്യ ഭാര്യയായ യാമിനി തങ്കച്ചനില്‍ നിന്ന് വിവാഹ മോചനം നേടിയെടുത്ത ഗണേഷ് വിദേശത്ത് സ്ഥിരതാമസമാക്കിയ മലയാളി യുവതിയെ വിവാഹം കഴിക്കാനാണ് ഒരുങ്ങുന്നത് എന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.വിദേശത്ത് സ്ഥിരതാമസമാക്കിയ മലയാളിയാണത്രെ വധു.കടീശ്വരിയാണ്. യുവതിയുടെയും രണ്ടാം വിവാഹമാണ്.ആദ്യവിവാഹത്തില്‍ ഒരു കുട്ടിയുമുണ്ട്.അതിനിടയില്‍ കാമുകിയാണെന്നു പറഞ്ഞ് രംഗത്തെത്തിയ മറ്റൊരു യുവതി ഗണേഷിനെയും കുടുംബത്തെയും ഭീഷണിപ്പെടുത്തുന്നുണ്ടെന്നും കേള്‍ക്കുന്നു.തന്നെ വിവാഹം കഴിക്കാന്‍ ഒരുക്കമല്ലെങ്കില്‍ നാലു കോടി രൂപ നല്‍കണമെന്നാണത്രെ ഇവരുടെ ആവശ്യം.പറഞ്ഞ തുക കൊടുക്കാത്ത പക്ഷം തന്റെ കുട്ടിയുടെ ഡി എന്‍ എ ടെസ്റ്റ് നടത്താന്‍ ആവശ്യപ്പെടുമെന്നും കാമുകി ഭീഷണിപ്പെടുത്തുന്നു.അതേസമയം മന്ത്രിസ്ഥാനത്തേക്ക് തിരിച്ചെത്തുന്ന ഗണേഷ് കുമാറിനെ വീണ്ടും വിവാദത്തില്‍പ്പെടുത്താന്‍ ചിലരുടെ മന:പൂര്‍വമായ ശ്രമമാണ് പുതിയ വിവാദത്തിന് പിറകിലെന്നും റിപ്പോര്‍ട്ടുണ്ട്.ബന്ധുക്കളും അഭിഭാഷകരും ഇടപെട്ട് ഇക്കാര്യം രമ്യതയിലെത്താന്‍ ശ്രമിക്കുകയാണ്.കാമുകി അവകാശവാദവുമായി രംഗത്തെത്തിയാല്‍ നിയമപരമായി നേരിടുന്നതിനെക്കുറിച്ച് നിയമകേന്ദ്രങ്ങളിലുള്ളവരുമായി അദ്ദേഹവും ബന്ധുക്കളും ആലോചന തുടങ്ങിയെന്നും കേള്‍ക്കുന്നു.ഗണേഷിപ്പോള്‍ വിവാഹം ചെയ്യാന്‍ പോകുന്ന യുവതി നല്ല സാമ്പത്തിക ശേഷിയുള്ള ആളാണെന്നാണ് റിപ്പോര്‍ട്ട്.കുടുംബപ്രശ്‌നത്തെത്തുടര്‍ന്ന് ഡോ. യാമിനി തങ്കച്ചി മുഖ്യമന്ത്രിക്ക് പരാതി നല്‍കുകയും അത് സ്വീകരിക്കാത്തതുമൊക്കെ വിവാദമായതിനെ തുടര്‍ന്നാണ് ഗണേശിന് മന്ത്രിസ്ഥാനം ഒഴിയേണ്ടിവന്നത്.തുടര്‍ന്ന് ഉഭയകക്ഷി ധാരണയില്‍ ഇരുവരും ബന്ധം വേര്‍പിരിഞ്ഞു.പാര്‍ട്ടിയുമായും പിതാവ് ആര്‍. ബാലകൃഷ്ണപിള്ളയുമായും ഉടക്കിലായിരുന്ന ഗണേശ് പിന്നീട് രമ്യതയിലെത്തി.പാര്‍ട്ടിയുമായി ഒത്തുപോകാന്‍ തീരുമാനിച്ചു. തുടര്‍ന്ന് ഗണേശിന് മന്ത്രിസ്ഥാനം തിരികെ നല്‍കണമെന്ന് ബാലകൃഷ്ണപിള്ള ആവശ്യപ്പെട്ടുവരികയാണ്.അക്കാര്യവും ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുമ്പോഴാണ് കല്യാണക്കാര്യം.

Loading...

Leave a Reply

Your email address will not be published.

More News