Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 19, 2024 4:10 am

Menu

Published on March 8, 2014 at 11:21 am

കൂട്ടബലാല്‍സംഗത്തിനിരയായി പോലീസ് സംരക്ഷണയില്‍ കഴിയുന്ന പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോയി വീണ്ടും ബലാല്‍സംഗം ചെയ്തു

gang-rape-victim-raped-again-under-police-protection

ലക്നോ :കൂട്ടബലാല്‍സംഗത്തിനിരയായി പോലീസ് സംരക്ഷണയില്‍ കഴിയുന്നതിനിടെ പെണ്‍കുട്ടിയെ അക്രമിസംഘം വീണ്ടും തട്ടിയെടുത്ത് കൂട്ടബലാല്‍സംഗം  ശേഷം കൊലപ്പെടുത്താനായി കഴുത്തുഞെരിച്ച് പാടത്ത് വലിച്ചെറിഞ്ഞു. ഉത്തര്‍പ്രദേശിലെ ഫിറോസാബാദിലാണ് മനുഷ്യമന:സാക്ഷിയെ ഞെട്ടിക്കുന്ന സംഭവം.  ചൊവ്വാഴ്ച രാത്രി പോലീസ് സ്‌റ്റേഷനില്‍ നിന്നും തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിനിരയാക്കി കഴുത്ത് ഞെരിച്ച് വയലിലുപേക്ഷിക്കുകയായിരുന്നു. ബുധനാഴ്ച രാവിലെയാണ് ലക്‌നൗവിലെ ഫിറോസാബാദിലെ വയലില്‍ നിന്നും പെണ്‍കുട്ടിയെ അബോധാവസ്ഥയില്‍ കണ്ടെത്തിയത്. മരിച്ചുവെന്ന് കരുതിയാണ് പ്രതികള്‍ പെണ്‍കുട്ടിയെ വയലില്‍ ഉപേക്ഷിച്ചതെന്നാണ് പെണ്‍കുട്ടി ഡോക്ടര്‍മാരോട് പറഞ്ഞത്. പെണ്‍കുട്ടിയുടെ കഴുത്തിലെ മുറിവുകള്‍ കൊലപാതക ശ്രമം സൂചിപ്പിക്കുന്നതായും പെണ്‍കുട്ടി ബലാത്സംഗം ചെയ്യപ്പെട്ടതായും ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. പെണ്‍കുട്ടിയുടെ സംരക്ഷണത്തിനായി നിയമിച്ചിരുന്ന രണ്ട് പൊലീസുകാര്‍ ഭക്ഷണം കഴിക്കാന്‍പോയപ്പോഴാണ് സംഭവം എന്നാണ് പോലീസ് പറയുന്നത്. പ്രതികളില്‍ ചിലര്‍ക്ക് രാഷ്ട്രീയ സ്വാധീനമുള്ളതിനാല്‍ കേസ്സ് മുന്നോട്ടു കൊണ്ടുപോകാന്‍ പോലീസുകാര്‍ മടികാട്ടുന്നതായും പരാതിയുണ്ട്. കഴിഞ്ഞ വര്‍ഷം നവംബര്‍ 5ന് വീട്ടില്‍ നിന്നും പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി 14 ദിവസത്തിനു ശേഷമാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്.ഡിസംബര്‍ 22ന് പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന് ലക്നൌ ജില്ലാ ആശുപത്രിയില്‍ നടന്ന പരിശോധനയില്‍ വ്യക്തമായി.തുടര്‍ന്ന് പെണ്‍കുട്ടിയുടെ കുടുംബം അന്നത്തെ ഡി.ജി.പിയെ സമീപിച്ചു.അദ്ദേഹമാണ് പെണ്‍കുട്ടിക്ക് പോലീസ് സംരക്ഷണം നല്‍കാന്‍ ഉത്തരവിട്ടത്. ഗര്‍ഭഛിദ്രം നടത്തിയ ശേഷം ഭ്രൂണം ഡി.എന്‍.എ പരിശോധന നടത്തി പ്രതികള്‍ക്കെതിരെ തെളിവ് ശേഖരിക്കാനും അദ്ദേഹം ഉത്തരവിട്ടിരുന്നു. എന്നാല്‍, പോലീസ് ഇതിനൊന്നിനും തയ്യാറായിരുന്നില്ല. ഇതിനൊക്കെ ശേഷമാണ്, പോലീസ് കാവലിനിടെ പെണ്‍കുട്ടിയെ വീണ്ടും തട്ടിക്കൊണ്ടുപോയി കൂട്ട ബലാല്‍സംഗം ചെയ്ത് വലിച്ചെറിഞ്ഞത്.

Loading...

Leave a Reply

Your email address will not be published.

More News