Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 7:17 am

Menu

Published on October 5, 2013 at 11:34 am

മുംബൈ റെയില്‍വേ സ്റ്റേഷനിൻറെ പിറകിൽ കൂട്ടബലാത്സംഗം

gang-raped-45-year-old-woman-behind-santacrus-railway-station

മുംബൈ: സാന്താക്രൂസ് റെയില്‍വേ സ്റ്റേഷന് പിറകിൽ വെച്ച് മദ്യപിച്ച് അവശനിലയിലായിരുന്ന 45 കാരി കൂട്ടബലാത്സംഗം ചെയ്തു. റെയില്‍വേ സ്റ്റേഷന് പുറത്ത് ഇരിക്കുകയായിരുന്ന യുവതിയെ രണ്ടുപേര്‍ ചേര്‍ന്നാണ് പീഡിപ്പിച്ചത്.പീഡിനത്തിന് ഇരയായ യുവതി താന്‍ മദ്യപിച്ചിരുന്നതായി പോലീസിനോട് സമ്മതിച്ചതായാണ് റിപ്പോര്‍ട്ട്. ബുധനാഴ്ച രാത്രിയാണ് സംഭവം നടന്നത്. റെയില്‍വേ സ്‌റ്റേഷന് പുറത്ത് ഓട്ടോറിക്ഷ കാത്തിരിക്കുകയായിരുന്നു പരാതിക്കാരിയായ യുവതി. അപരിചിതരായ രണ്ടുപേര്‍ ഇവരോട് വഴി അന്വേഷിച്ച് അടുത്തുവന്നു. വഴി കാണിച്ചുകൊടുക്കാനായി കൂടെപ്പോയ യുവതിയെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് വലിച്ചിഴച്ചു കൊണ്ടുപോയി ഇരുവരും ചേര്‍ന്ന് ബലാത്സംഗം ചെയ്യുകയായിരുന്നു. മാഹിം സ്‌റ്റേഷനില്‍ നിന്നും രാത്രി പത്തരയോടെയാണ് ഇവര്‍ സാന്താക്രൂസ് റെയില്‍വേ സ്‌റ്റേഷനിലെത്തിയത്. അക്രമികള്‍ ഇവരെ റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്ത് തന്നെ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു. യുവതി ഒറ്റയ്ക്ക് ആശുപത്രിയിലെത്തി ചികിത്സ സ്വീകരിച്ച ശേഷം പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പ്രതികൾക്കായി പോലീസ് തിരച്ചില്‍ ആരംഭിച്ചു. ആഴ്ചകള്‍ക്ക് മുന്‍പ് ഫോട്ടോ ജേര്‍ണലിസ്റ്റിനെ അഞ്ചുപേര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്തത് വന്‍ വാര്‍ത്തയായിരുന്നു. അതിനു തൊട്ടു പിറകെ ആണേ ഈ കൂട്ട ബലാത്സംഗവും.

Loading...

Leave a Reply

Your email address will not be published.

More News