Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 14, 2026 5:58 am

Menu

Published on February 25, 2015 at 2:56 pm

പ്രദീപ് ജെയിന്‍ വധക്കേസ്; അധോലോക നേതാവ് അബു സലീമിന് ജീവപര്യന്തം തടവുശിക്ഷ

gangster-abu-salem-gets-life-imprisonment

മുംബൈ: അധോലോക നേതാവ് അബു സലീമിന് മുംബൈയിലെ പ്രത്യേക ടാഡ കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചു. റിയല്‍ എസ്‌റ്റേറ്റ് രംഗത്തെ പ്രമുഖനായിരുന്ന പ്രദീപ് ജെയിന്‍ കൊല്ലപ്പെട്ട കേസിലാണ് ശിക്ഷ വിധിച്ചത്. ഉജ്വല്‍ നികം ആയിരുന്നു കേസിലെ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യുട്ടര്‍. 1995 മാര്‍ച്ച് ഏഴിന് ജൂഹുവിലെ വീടിന് പുറത്തുവച്ചാണ് പ്രദീപ് ജെയിന്‍ വെടിയേറ്റ് മരിച്ചത്. ഈ കേസില്‍ പ്രതികളായ അബു സലിം, മെഹ്ദി ഹസന്‍, എ.കെ ഝംപ് എന്നിവര്‍ കുറ്റക്കാരാണെന്ന് കോടതി കഴിഞ്ഞയാഴ്ചയാണ് കണ്ടെത്തിയത്. മുമ്പ് അധോലോക നായകന്‍ ദാവൂദ് ഇബ്രാഹീം സംഘത്തിലെ അംഗമായിരുന്ന അബു സലീം. 1993ലെ മുംബൈ സ്ഫോടന പരന്പര കേസിലും പ്രതിയാണ് അബു സലിം. ഇയാൾ പിന്നീട് രാജ്യം വിട്ടുവെങ്കിലും 2005ല്‍ പോര്‍ച്ചുഗലില്‍ വച്ച് പിടിയിലായിരുന്നു. ഇവർ പിന്നീട് ഇയാളെ ഇന്ത്യക്ക് കൈമാറുകയായിരുന്നു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News