Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 29, 2024 6:41 pm

Menu

Published on June 13, 2014 at 12:39 pm

ഭിലായ് ഉരുക്കു നിര്‍മാണശാലയില്‍ വിഷവാതകം ചോര്‍ന്ന് 6 മരണം

gas-leak-in-chhattisgarhs-bhilai-steel-plant-6-killed

റായ്പുര്‍: ഛത്തീസ്ഗഢിലെ ഭിലായ് ഉരുക്കു നിര്‍മാണശാലയിലുണ്ടായ വാതക ചോര്‍ച്ചയെ തുടര്‍ന്ന് 6 പേര്‍ മരിച്ചു. ഇതില്‍ 11 പേരുടെ നില അതീവ ഗുരുതരമാണ്.മരണസംഖ്യ ഉയരാന്‍ സാധ്യതയെന്ന് റിപ്പോര്‍ട്ട്.വ്യാഴാഴ്ച രാത്രി ഏഴുമണിയോടെ ശാലയോടനുബന്ധിച്ച രണ്ടാംനമ്പര്‍ പമ്പ് ഹൗസിലാണ് അപകടം. പൈപ്പില്‍ നിന്നുള്ള വെള്ളം ചോര്‍ന്ന് മിഥൈന്‍ വാതകവുമായി കൂടിക്കലര്‍ന്ന് പൊട്ടിത്തെറിക്കുകയായിരുന്നു.സംഭവം നടന്നയുടന്‍ തന്നെ പോലീസും അഗ്നിശമനസേനയും പ്ലാന്റ് അധികൃതരും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു.അതേസമയം , ഉരുക്ക് നിര്‍മാണ ശാലയിലെ തൊഴിലാളികളാണ് അഞ്ചുപേരുമെന്ന് സ്ഥീരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചിട്ടുണ്ട്. 1955-ല്‍ സോവിയറ്റ് യൂണിയന്‍െറ സഹായത്തോടെ സ്ഥാപിച്ച പൊതുമേഖലാ സ്ഥാപനമാണ് ഭിലായ് ഉരുക്കു നിര്‍മാണശാല. റെയില്‍വേക്ക് ആവശ്യമായ ട്രാക്കുകള്‍ ഇവിടെ നിന്നാണ്.

Loading...

Leave a Reply

Your email address will not be published.

More News