Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 25, 2024 5:49 am

Menu

Published on October 13, 2017 at 10:00 am

ഗായത്രി മന്ത്രം വെറും മന്ത്രം മാത്രമല്ല …!

gayatri-mantra-benefits

ശക്തിയുടെ ഉറവിടമാണ്‌ മന്ത്രങ്ങൾ. മന്ത്രമെന്നാൽ മനസ്സിനെ ത്രാണം ചെയ്യുന്നത് എന്നാണർഥം. എല്ലാ മന്ത്രങ്ങളുടെയും മാതാവാണ് ഗായത്രി മന്ത്രം. സൂര്യനെ വന്ദിച്ചുകൊണ്ടുള്ള ഒന്നാണ് ഗായത്രീമന്ത്രം.ആദ്യമായി വേദങ്ങളില്‍ എഴുതപ്പെട്ട ഗായന്ത്രി മന്ത്രം 24 അക്ഷരങ്ങള്‍ കൊണ്ടാണ്‌ രൂപപ്പെടുത്തിയിട്ടുള്ളത്. ഗായത്രീമന്ത്രം വെറും മന്ത്രം മാത്രമല്ല,ശാരീരികമായും മാനസികമായും ഫലങ്ങള്‍ ഉളവാക്കാന്‍ ഈ മന്ത്രത്തിന്‌ കഴിയും. ഈ മന്ത്രം ജപിക്കുമ്പോൾ ജപിയ്ക്കുമ്പോള്‍ നമ്മുടെ ശരീരത്തില്‍ ആരോഗ്യപരമായ പല മാറ്റങ്ങളും സംഭവിയ്ക്കുന്നു.

ഗായത്രി മന്ത്രം

‘‘ഓം ഭൂർ ഭുവഃ സ്വഃ തത് സവിതുർ വരേണ്യം ഭർഗോ ദേവസ്യ ധീമഹി ധിയോ യോ നഃ പ്രചോദയാത് ’’…

ഇതിനർത്ഥം ലോകം മുഴുവൻ പ്രകാശം പരത്തുന്ന സൂര്യഭഗവാൻ അതുപോലെ നമ്മുടെ ബുദ്ധിയെയും പ്രകാശിപ്പിക്കട്ടെ എന്നാണ്. മന്ത്ര ജപത്തിന്റെ തുടക്കം ‘ഓം’ എന്നാണ് തുടങ്ങുന്നത്. ഈ ശബ്ദം ഉച്ചരിക്കുമ്പോള്‍ ചുണ്ടുകള്‍, നാവ്‌, അണ്ണാക്ക്‌,തൊണ്ടയുടെ പുറക്‌ ഭാഗം, തലയോട്ടി എന്നിവിടങ്ങളിലൂടെ ഒരു സ്‌പന്ദനം കടന്നു പോകും. ഇത്‌ മനസ്സിനെ ശാന്തമാക്കുകയും ആശ്വാസ ഹോര്‍മോണുകളെ പുറത്തുവിടുകയും ചെയ്യും. തുടർച്ചയായി ഈ മന്ത്രം ജപിക്കുമ്പോൾ നാവ്‌, ചുണ്ടുകള്‍, സ്വരനാള പാളികള്‍, അണ്ണാക്ക്‌, തലച്ചോറുമായി ബന്ധിക്കുന്ന ഭാഗങ്ങള്‍ എന്നിവടങ്ങളില്‍ ഉണ്ടാകുന്ന സമ്മര്‍ദ്ദം തലയ്‌ക്കകത്തും ചുറ്റും ഒരു പ്രതിധ്വനി സൃഷ്ടിക്കും. ഈ പ്രകമ്പനം രോഗപ്രതിരോധം ഉള്‍പ്പടെ നിരവധി ശാരീരിക പ്രവര്‍ത്തനങ്ങളെ ക്രമീകരിക്കുന്ന ഹൈപ്പോതലാമസിനെ ഉത്തേജിപ്പിക്കുകയും കൂടുതല്‍ പ്രവര്‍ത്തിപ്പിക്കുകയും ചെയ്യും.



ഗായന്ത്രി മന്ത്രം ജപിക്കുമ്പോള്‍ ആഴത്തില്‍ ശ്വസിക്കുകയും , അല്‌പനേരം ശ്വാസം പിടിച്ചു നിര്‍ത്തുകയും വേണം. ഇത്‌ ശ്വാസകോശത്തെ ശക്തിപ്പെടുത്താനും ആസ്‌തമയ്‌ക്ക്‌ ആശ്വാസം നൽകാനും സഹായിക്കും. മന്ത്രജപം തലച്ചോറിനെ ഉത്തേജിപ്പിക്കാന്‍ സഹായിക്കുന്നതിനാല്‍ മനസ്സ്‌ ശാന്തവും ഏകാഗ്രവും ആക്കും. അതുകൊണ്ടു തന്നെ നിരാശയും വിഷാദ രോഗവും ഉള്ളവര്‍ക്കായുള്ള സാധാരാണ ചികിത്സാ രീതിയാണിത്‌. ഹൃദയാരോഗ്യത്തിനും ഗായത്രിമന്ത്രം ഉത്തമമാണ്. മന്ത്രം ജപിക്കുമ്പോൾ ശ്വസനം സാവധാനത്തിലാകുകയും ഹൃദയമിടുപ്പ്‌ താളത്തില്‍ ക്രമീകരിക്കപ്പെടാൻ സഹായിക്കുകയും ചെയ്യും. ഇന്റര്‍നാഷണല്‍ ജേര്‍ണല്‍ ഓഫ്‌ യോഗയില്‍ പ്രസിദ്ധീകരിച്ച ഒരു പഠനത്തില്‍ പറയുന്നത്‌ ക്തിയും ഉണ്ടായിരിക്കുമെന്നാണ്‌. ഇന്ദ്രിയാതീതമായ ഊര്‍ജ കേന്ദ്രങ്ങളെ ഉത്തേജിപ്പിക്കാനും ഗായത്രി മന്ത്രം സഹായിക്കും. മന്ത്രം ജപിക്കുമ്പോഴുള്ള പ്രകമ്പനം എല്ലാ ചക്രങ്ങളെയും യോജിപ്പിക്കുകയും രോഗപ്രതിരോധ ശേഷി ശക്തമാക്കി ശരീരത്തെ അസുഖങ്ങളില്‍ നിന്നും അകറ്റി നിര്‍ത്താന്‍ സഹായിക്കുകയും ചെയ്യും.പതിവായി ഗായത്രി മന്ത്രം ജപിക്കുന്നത്‌ സമ്മര്‍ദ്ദം അകറ്റാനും ആരോഗ്യം നിലനിര്‍ത്താനും സഹായിക്കും.



ഈ മന്ത്രം ജപിക്കുമ്പോളുണ്ടാകുന്ന സ്പന്ദനം മുഖത്തെ പ്രധാന ബിന്ദുക്കളെ ഉത്തേജിപ്പിക്കും.ഇത് ചര്‍മ്മത്തിലെ വിഷാംശങ്ങള്‍ അകറ്റാനും രക്തയോട്ടം മെച്ചപ്പെടുത്താനും സഹായിക്കും. ചര്‍മ്മത്തിന്‌ ആവശ്യമായ ഓക്‌സിജന്‍ നല്‍കുന്നതിനാല്‍ ചര്‍മ്മത്തിന്റെ തിളക്കവും ചെറുപ്പവും നിലനിര്‍ത്തും. ഈ മഹാമന്ത്രം ദിവസത്തില്‍ ഒരു പ്രാവശ്യം ജപിച്ചാൽ പോലും അന്നു പകൽ ചെയ്ത പാപങ്ങളെല്ലാം തീരും എന്നാണ് വിശ്വാസം. മനഃശുദ്ധിയും മനോബലവും വർധിപ്പിക്കുന്നതിനോടൊപ്പം ഓരോ വ്യക്തിയിലും പോസിറ്റീവ് എനർജി നിറയ്ക്കാനും ഗായത്രി മന്ത്രത്തിന് സാധിക്കും. സാധാരണയായി രാവിലെയും സന്ധ്യയ്ക്കുമാണു ഗായത്രി ജപിക്കേണ്ടത്. രാത്രി ജപം പാടില്ല. രാവിലെ കിഴക്കോട്ടോ വടക്കോട്ടോ അഭിമുഖമായും സന്ധ്യയ്ക്കു പടിഞ്ഞാറോട്ടോ വടക്കോട്ടോ തിരിഞ്ഞും അല്ലാത്ത സമയം ചമ്രം പടിഞ്ഞ് ഇരുന്നു കൊണ്ടും വേണം ഈ മന്ത്രം ജപിക്കാൻ.

Loading...

Leave a Reply

Your email address will not be published.

More News