Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 25, 2024 12:01 pm

Menu

Published on July 21, 2014 at 10:01 am

ഗാസയിൽ ഇസ്രയേല്‍ ആക്രമണം ശക്തം; മരണം 435 ആയി

gaza-death-toll-rises-to-435

ജറുസലേം: ഗാസയില്‍ കഴിഞ്ഞ രണ്ടാഴ്ചയായി തുടരുന്ന ഇസ്രയേല്‍ ആക്രമണം ശക്തമായി തുടരുന്നു.  ഷെജ്ജ പ്രവിശ്യയില്‍ ഇസ്രായേല്‍ നടത്തിയ ഷെല്ലാക്രമണത്തില്‍ 60 പലസ്തീനികള്‍ കൊല്ലപ്പെട്ടു. ഹമാസിന്റെ പ്രത്യാക്രമണത്തില്‍ 13 ഇസ്രായേലി സൈനികരും കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍. 13 ദിവസത്തിനിടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 435 ആയി.ഇസ്രയേല്‍ ആക്രമണത്തില്‍ ഇതുവരെ പരിക്കറ്റവരുടെ എണ്ണം 3000 കവിഞ്ഞിട്ടുണ്ട്. മുതിര്‍ന്ന ഹമാസ് നേതാവായ ഖലല്‍ അല്‍ഹയ്യുടെ വീട്ടിലേക്ക് ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ ഖലീലിന്റെ മകനും മരുമകളും മരിച്ചു. ആക്രമണം രൂക്ഷമായതോടെ ഗാസയില്‍ നിന്നും ജനങ്ങള്‍ പാലായനം ചെയ്യല്‍ തുടരുകയാണ്.അതിനിടെ, ഗസ്സയില്‍ സമാധാനം പുന$സ്ഥാപിക്കുന്നതിനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്. വിഷയത്തില്‍ ക്രിയാത്മകമായി ഇടപെടുമെന്ന് ഖത്തര്‍ തീരുമാനിച്ചിട്ടുണ്ട്. കഴിഞ്ഞദിവസം പശ്ചിമേഷ്യയിലേക്ക് തിരിച്ച യു.എന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ ഖത്തര്‍ വിദേശകാര്യ മന്ത്രി ഖാലിദ് ബിന്‍ മുഹമ്മദ് അല്‍ അതിയ്യയുമായി ചര്‍ച്ച നടത്തി.ഇസ്രായേല്‍ ആക്രമണം അവസാനിപ്പിക്കണമെന്ന് മൂണ്‍ ആവശ്യപ്പെട്ടു. വിഷയത്തില്‍  ഈജിപ്ത് പ്രസിഡന്‍റ് അബ്ദുല്‍ ഫത്താഹ് അല്‍ സീസിയുമായും തിങ്കളാഴ്ച അദ്ദേഹം കൂടിക്കാഴ്ച നടത്തും.മധ്യസ്ഥ ശ്രമം നടത്തുന്ന ഈജിപ്തിനുള്ള പിന്തുണ സൗദി രാജാവും പ്രഖ്യാപിച്ചിട്ടുണ്ട്. യു.എസ് സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറിയും ഈജിപ്തിലേക്ക് തിരിച്ചിട്ടുണ്ട്. സമാധാന ശ്രമവുമായി തുര്‍ക്കിയും രംഗത്തത്തെിയിട്ടുണ്ട്.

Loading...

Leave a Reply

Your email address will not be published.

More News