Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 26, 2024 1:43 am

Menu

Published on July 14, 2014 at 9:54 am

ലാറ്റിനമേരിക്കയുടെ മണ്ണിൽ ചരിത്രമെഴുതി ജര്‍മനി

germany-wins-the-world-cup

മാരക്കാന: ലോകകപ്പ് ഫുട്ബോൾ കലാശപ്പോരാട്ടത്തില്‍ അര്‍ജന്റീനയെ ഒരു ഗോളിനു കീഴടക്കി ജര്‍മനി ലോക  ചാമ്പ്യന്മാരായി.ജര്‍മനിയുടെ നാലാം ലോകകപ്പ് കിരീടമാണിത്.അര്‍ജന്റീനയെ എക്‌സ്ട്രാ ടൈമില്‍ ഗോട്‌സെ നേടിയ ഗോളില്‍ പരാജയപ്പെടുത്തിയാണ് ജര്‍മ്മനി ലോകകിരീടത്തിന് അവകാശികളായത്.ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍ നടന്ന ലോകകപ്പിൽ ആദ്യമായാണ് ഒരു യൂറോപ്യന്‍ രാജ്യം കിരീ ടം സ്വന്തമാക്കുന്നത്. മത്സരത്തിന്റെ നൂറ്റി പതിമൂന്നാം മിനുറ്റിലായിരുന്നു മത്സരത്തിന്റെ ഫലം നിര്‍ണയിച്ച മാരിയോ ഗോറ്റ്‌സെയുടെ ഗോള്‍ പിറന്നത്.അവസരങ്ങള്‍ കളഞ്ഞുകുളിക്കുന്നതില്‍ ഇരു ടീമുകളും മുന്നില്‍ നിന്നപ്പോള്‍ നിശ്ചിത സമയത്തും മത്സരം ഗോള്‍രഹിത സമനില. മത്സരം എക്‌സ്ട്രാ ടൈമിലേക്ക് വീണതോടെ ഫൗളുകളുടെ ഘോഷയാത്രയായിരുന്നു. ജര്‍മ്മന്‍ നിരയില്‍ ഏറ്റവുമധികം ഫൗളുകള്‍ക്ക് വിധേയനായത് ഷ്വെയിന്‍സ്റ്റെയ്ഗറായിരുന്നു. മത്സരത്തില്‍ മൊത്തം 4 മഞ്ഞക്കാര്‍ഡുകളും പിറന്നു. ബോള്‍ പൊസഷനിലും പാസുകളിലും അര്‍ജന്റീനയെക്കാള്‍ ഒരുപടി മുകളിലായിരുന്നു ജര്‍മ്മനി. ആദ്യപകുതിയില്‍ അര്‍ജന്റീന ഗോളടിക്കുമെന്ന് തോന്നിപ്പിച്ച നിരവധി ഘട്ടങ്ങളുണ്ടായി. കിട്ടിയ അവസരങ്ങള്‍ മെസ്സിയും ഹിഗ്വെയിനും കളഞ്ഞുകുളിച്ചു. മുപ്പത്തിയാറാം മിനിറ്റില്‍ ഹിഗ്വെയിന്‍ ജര്‍മ്മന്‍ ഗോള്‍വല ചലിപ്പിച്ചെങ്കിലും റഫറി ഓഫ്‌സൈഡ് വിളിച്ചു. ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമില്‍ ഹൊവീഡ്‌സിന്റെ ഷോട്ട് പോസ്റ്റില്‍ തട്ടി മടങ്ങിയെങ്കിലും ഓഫ്‌സൈഡായിരുന്നു. ജര്‍മ്മനിയും നിരവധി അവസരങ്ങളാണ് നഷ്ടപ്പെടുത്തിയത്.ലോകകപ്പിലെ ഏറ്റവും മികച്ച താരത്തിനുള്ള ഗോള്‍ഡന്‍ ബോളിന് ഉടമയായിരിക്കുന്നത് അര്‍ജന്റീനയുടെ നായകന്‍ ലയണല്‍ മെസ്സിയാണ്.ഇതോടെ ഗോള്‍ഡന്‍ ബോള്‍ നേടുന്ന മൂന്നാമത്തെ  താരമെന്ന റെക്കോഡുംമെസ്സി സ്വന്തമാക്കി .ആറ് ഗോള്‍ നേടിയ കൊളംബിയയുടെ ഹാമെസ് റോഡ്രിഗസിനാണ് ടോപ് സ്‌കോറര്‍ക്കുള്ള ഗോള്‍ഡന്‍ ബൂട്ട്. ജര്‍മന്‍ ഗോളി മാന്വല്‍ ന്യൂയര്‍ക്കാണ് മികച്ച ഗോള്‍കീപ്പര്‍ക്കുള്ള ഗോള്‍ഡന്‍ ഗ്ലൗ.മികച്ച രണ്ടാമത്തെ താരത്തിനുള്ള സില്‍വര്‍ ബോള്‍ ജര്‍മനിയുടെ തോമസ് മുള്ളറും മൂന്നാമനുള്ള വെങ്കലപ്പന്ത് ഹോളണ്ടിന്റെ ആര്യന്‍ റോബനും നേടി.തോമസ് മുള്ളര്‍ മികച്ച രണ്ടാമത്തെ സ്‌കോറര്‍ക്കുള്ള വെള്ളിബൂട്ടും നേടി. അഞ്ചു ഗോളായിരുന്നു മുള്ളറുടെ സംഭാവന. ബ്രസീലിന്റെ നെയ്മര്‍ക്കാണ് വെങ്കല ബൂട്ട്

Loading...

Leave a Reply

Your email address will not be published.

More News