Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഇൻഡോർ: പ്ലാറ്റ്ഫോമിൽ നിന്ന് ഫോണിൽ സംസാരിച്ചു കൊണ്ട് ട്രെയിനിലേക്ക് കയറാൻ ശ്രമിക്കുന്നതിനിടെ ഉണ്ടായ അപകടത്തിൽ 27 കാരിയായ പെണ്‍കുട്ടിയുടെ വലതു കാൽ നഷ്ടമായി. ട്രെയിനിനും പ്ലാറ്റ്ഫോമിനും ഇടയിൽ 20 മിനിറ്റോളം കുടുങ്ങി കിടക്കുകയായിരുന്നു. ഇൻഡോർ സ്റ്റേഷനിലെ 5ാം പ്ലാറ്റ്ഫോമിൽ കഴിഞ്ഞ വെള്ളിയാഴ്ച്ച 5.40ന് ആയിരുന്നു ഈ ദാരുണ സംഭവം. ഇൻറ്റർവ്യുയിൽ പങ്കെടുക്കാനായി ഇൻഡോറിൽ എത്തിയ ഭോപ്പാലുകാരിയായ നിഷി നിരഞ്ജൻ കുമാർ (27) തിരിച്ചു വീട്ടിലേക്ക് പോകാൻ സ്റ്റേഷനിൽ എത്തിയതായിരുന്നു. നിഷിയോടൊപ്പം സഹോദരൻ മുകേഷ് കുമാറും ഉണ്ടായിരുന്നു. ഫോണിൽ സംസാരിച്ചു കൊണ്ട് ട്രെയിനിൽ കയറാൻ ശ്രമിക്കവേ ആയിരുന്നു അപകടം. ഇയർ ഫോണ്‍ ഘടിപ്പിച്ചിരുന്നെങ്കിലും ഫോണ്‍ കയ്യിൽ തന്നെ ഉണ്ടായിരുന്നു. നീങ്ങി തുടങ്ങിയ വണ്ടിയുടെ പിടിയിൽ പിടിച്ചു കൊണ്ട് കയറാൻ ശ്രമിക്കുന്നതിനിടെ കൈ വഴുതി പിടി വിട്ടു കാൽ പ്ലാറ്റ്ഫോമിനിനും ട്രെയിനിനും ഇടയിൽ കുടുങ്ങുകയായിരുന്നു. ഈ സമയം സഹോദരൻ ട്രെയിനിൽ കയറിയിരുന്നു. ട്രെയിനിലെ യാത്രക്കാർ ഉടൻ തന്നെ ചെയിൻ വലിച്ചു വണ്ടി നിർത്തിച്ചു. 20 മിനിറ്റോളം കുടുങ്ങി കിടന്ന നിഷിയെ ജി.ആർ.പി ജവാന്മാർ വന്നാണ് രക്ഷപ്പെടുത്തിയത്. നിഷി ഇപ്പോൾ ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
–

–

–

–

–