Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 29, 2024 1:57 am

Menu

Published on July 21, 2015 at 11:52 am

സ്വര്‍ണ വില അഞ്ച് വര്‍ഷത്തെ താഴ്ന്ന നിലയിൽ…!

global-prices-of-gold-fall-to-lowest-in-over-5-years

സ്വര്‍ണ വില കഴിഞ്ഞ അഞ്ച് വര്‍ഷത്തെ താഴ്ന്ന നിലവാരത്തിലെത്തി.നാല് ശതമാനത്തോളം ഇടിവാണ് സ്വര്‍ണവിലയില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.ഇന്നലെ 19520 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിനു വില. അവിടെനിന്ന് 240 രൂപ ഇടിഞ്ഞ് 19280 രൂപയ്ക്കാണ് ഇപ്പോള്‍ വ്യാപാരം നടക്കുന്നത്. ഗ്രാമിന് 30 രൂപ കുറഞ്ഞ് 2410 രൂപയിലെത്തി.ലോകത്തിലെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളായ ചൈന വന്‍തോതില്‍ സ്വര്‍ണം വില്‍ക്കുന്നതാണ് ഇടിവിന് കാരണം. അമേരിക്കന്‍ ഡോളറിന്റെ മൂല്യമുയര്‍ന്നതിനെ തുടര്‍ന്ന് സ്വര്‍ണം സുരക്ഷിത നിക്ഷേപമായി കരുതി സൂക്ഷിച്ച ഇവര്‍ ഇപ്പോള്‍ സ്വര്‍ണം വിറ്റ് ഡോളറിലേക്ക് ചേക്കേറുകയാണ്.ഷാംഗ്ഹായ് സ്വര്‍ണ വിപണി വ്യാപാരം തുടങ്ങിയപ്പോള്‍ തന്നെ സ്വര്‍ണവിലയില്‍ ഇടിവ് രേഖപ്പെടുത്തി. ഓണ്‍സിന് 1088.05 ഡോളറിനാണ് വ്യാപാരം പുരോഗമിക്കുന്നത്. 2010 മാര്‍ച്ചിന് ശേഷം സ്വര്‍ണവില ഇത്ര കണ്ട് ഇടിയുന്നത് ഇതാദ്യമാണ്.

Loading...

Leave a Reply

Your email address will not be published.

More News