Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 14, 2025 5:20 pm

Menu

Published on November 29, 2013 at 10:30 am

തേജ്പാല്‍ ഒളിവില്‍;ഡല്‍ഹിയിലെ വസതിയില്‍ ഗോവ പൊലീസ് റെയ്ഡ്

goa-police-raids-tejpals-home-finds-him-missing

ന്യൂഡല്‍ഹി:തെഹല്‍ക ലൈംഗികരോപണ കേസിലെ പ്രതി തരുണ്‍ തേജ്പാല്‍ ഒളവില്‍.കോടതി ജ്യാമ്യമില്ലാ അറസ്റ്റുവാറന്റ് പുറപ്പെടുവിച്ചതിനെ തുടർന്നാണ് ഒളിവിൽ പോയത്.അതേസമയം തേജ്പാലിനെ തേടി ഗോവയില്‍ നിന്നും ഏഴംഗ പൊലീസ് സംഘം തേജ്പാലിന്റെ ഡല്‍ഹിയിലെ വസതിയില്‍ തെരച്ചില്‍ നടത്തി.തേജ്പാലിനെ വീട്ടില്‍ നിന്നും കണ്ടെത്താനായില്ലെന്നും അന്വേഷണവുമായി അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ സഹകരിക്കുന്നില്ലെന്നും പൊലീസ് അധികൃതര്‍ അറിയിച്ചു.തേജ്പാല്‍ എവിടാണെന്ന് അറിയില്ലെന്നാണ് കുടുംബാംഗങ്ങള്‍ പറയുന്നതെന്നും പൊലീസ് വ്യക്തമാക്കി.ഇന്നലെ രാത്രി മുതല്‍ തേജ്പാലിന്റെ ഫോണ്‍ ഓഫ് ചെയ്തിരിക്കുകയാണ്.അന്വേഷണ സംഘത്തിന് മുന്നില്‍ തേജ്പാല്‍ വെള്ളിയാഴ്ച ഹാജരാകുമെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ സന്ദീപ് കൗര്‍ കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു.അതേസമയം മുന്‍കൂര്‍ ജാമ്യത്തിനായി ഡല്‍ഹി ഹൈക്കോടതിയില്‍ നല്‍കിയിരുന്ന അപേക്ഷ തേജ്പാല്‍ പിന്‍വലിച്ചിരുന്നു.തേജ്പാലിന്റെ അറസ്റ്റ വൈകിപ്പിക്കാന്‍ ഉന്നത തലത്തില്‍ ഇടപെടലുകള്‍ ഉണ്ടായതായി റിപ്പോര്‍ട്ടുണ്ട്.തെഹല്‍കയിലെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനായ തേജ്പാല്‍ സഹപ്രവര്‍ത്തകയെ ലിഫ്റ്റില്‍ വച്ചു മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചെന്നാണ് കേസ്.സംഭവം വിവാദമായതോടെ മാനേജിംഗ് എഡിറ്റര്‍ ഷോമ ചൗധരിയടക്കം ഏഴോളം മാധ്യമ പ്രവര്‍ത്തകര്‍ തെഹല്‍കയില്‍ നിന്നും രാജിവെച്ചിരുന്നു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News