Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 23, 2024 2:16 pm

Menu

Published on February 10, 2014 at 10:23 am

കരിപ്പൂരിൽ 4 കിലോ സ്വര്‍ണം പിടികൂടി;രണ്ട് പേർ അറസ്റ്റിൽ

gold-smuggling-again-at-karipur

കോഴിക്കോട്:കരിപ്പൂരിൽ വീണ്ടും സ്വർണ വേട്ട.എയർ ഇന്ത്യ എക്സ്പ്രസിൽ ദുബായിൽ നിന്ന് വന്ന രണ്ട്   യാത്രക്കാരനിൽ നിന്നും   4 കിലോ സ്വര്‍ണം ഡിആര്‍ഐ അധികൃതര്‍ പിടികൂടി . ഷൂവിനുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണ്ണം.രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് കസ്റ്റംസ് നടത്തിയ പരിശോധനയിലാണ് സ്വര്‍ണം പിടികൂടിയത്.സംഭവവുമായി ബന്ധപ്പെട്ട്   കണ്ണൂര്‍ സ്വദേശികളായ സിറാജ്, അന്‍സാസ് എന്നിവരെ അറസ്റ്റു ചെയ്തു.ഡിആര്‍ഐ ഡെപ്യൂട്ടി ഡയറക്ടര്‍ ബിജി കൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘമാണ് നാലു കിലോ സ്വര്‍ണം പിടികൂടിയത്.സ്വര്‍ണം കടത്തുന്നത് തടയാന്‍ പരിശോധന കര്‍ശനമാക്കിയിട്ടുണ്ടെങ്കിലും ഗള്‍ഫില്‍ നിന്നുള്ള സ്വര്‍ണ്ണക്കടത്ത് പൂര്‍ണ്ണമായും നിലച്ചിട്ടില്ലെന്നാണ് ഇപ്പോള്‍ നടന്ന വന്‍ സ്വര്‍ണവേട്ട തെളിയിക്കുന്നത്.

Loading...

Leave a Reply

Your email address will not be published.

More News