Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മംഗലാപുരം: കാസര്‍കോട് പച്ചങ്ങാട് സ്വദേശിയായ യുവാവാണ് സ്വര്‍ണം വിഴുങ്ങി വെട്ടിലായത്. നാട്ടിലേക്കു കടത്താന്‍ ദുബായില്‍നിന്ന് വിഴുങ്ങിയ സ്വര്‍ണമാണ് നാട്ടിലെത്തി നാലുദിവസം കഴിഞ്ഞിട്ടും പുറത്തുവരാഞ്ഞത്. ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് യുവാവ് ആസ്പത്രിയിലെത്തി. അവിടെ നടത്തിയ സ്‌കാനിങ്ങില്‍ ആണ് വയറ്റിൽ സ്വര്‍ണം കണ്ടെത്തിയത്. സ്വർണം പുറത്തുവരാനായി എനിമ നൽകി കിടത്തിയിരിക്കുകയാണ്. ആസ്പത്രി അധികൃതര്‍ അറിയിച്ചതിനെത്തുടര്‍ന്ന് എത്തിയ പോലീസും സ്വര്‍ണം പുറത്തുവരുന്നതും കാത്തിരിപ്പാണ്. കാപ്‌സ്യൂള്‍ രൂപത്തില്‍ കവറിനുള്ളിലാക്കിയായിരുന്നു സ്വര്‍ണം വിഴുങ്ങിയത്. നാലുദിവസംമുമ്പ് നാട്ടിലെത്തിയെങ്കിലും ഇതുവരെ മലശോധനയുണ്ടായില്ല. ല്‍ വയറ്റിനുള്ളില്‍ സ്വര്‍ണം കണ്ടെത്തി. തുടര്‍ന്ന് അവര്‍ പോലീസിനെ വിവരമറിയിച്ചു. പാവപ്പെട്ട കുടുംബത്തില്‍പ്പെട്ട യുവാവ് പണത്തിനുവേണ്ടി സ്വര്‍ണക്കടത്തുകാരുടെ ഏജന്റ് ആവുകയായിരുന്നു. എത്ര സ്വര്‍ണം ഇയാള്‍ വിഴുങ്ങിയിട്ടുണ്ടെന്നു വ്യക്തമല്ല എന്നും തനിക്ക് പ്രതിഫലമായി രണ്ടുലക്ഷം രൂപയാണ് അവര്‍ വാഗ്ദാനംചെയ്ത് എന്നും യുവാവ് പോലീസിനോട് പറഞ്ഞു.
Leave a Reply