Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

September 30, 2023 9:43 pm

Menu

Published on October 20, 2017 at 3:40 pm

യാത്രക്കിറങ്ങുമ്പോള്‍ ഈ മൃഗങ്ങളെയും പക്ഷികളെയും ശകുനം കണ്ടാൽ…..!

good-and-bad-omens-that-will-surprise-you

നമ്മളിൽ പലരും ശകുനം നോക്കാറില്ല ആളുകളാണ്. വരാനുള്ള സുഖദുഃഖങ്ങളുടെ പ്രതീകമായിട്ടാണ്‌ ഭാരതീയര്‍ ശകുനത്തെ കണക്കാക്കിയിരുന്നത്. ശകുനം നോക്കൽ ന്നോ ഇന്നലെയോ തുടങ്ങിയതല്ല. എത്ര അവിശ്വാസി ആണെങ്കിലും ശകുനത്തില്‍ നമ്മള്‍ വിശ്വസിച്ചു പോകും. ശകുനത്തിന് ജ്യോതിഷത്തിൽ പ്രാധാന്യം ഏറെയാണ്. നല്ല ശകുനം നന്മയും ചീത്ത ശകുനം തിന്മയും കാണിക്കുന്നു.മിക്കപ്പോഴും പക്ഷികളെയും മൃഗങ്ങളെയും ചുറ്റിപ്പറ്റിയാണ് ശകുനവും ശകുനപ്പിഴവുകളും. പുറത്തേക്ക് പോകുമ്പോൾ ഇവയെയാണെങ്കിൽ കൂടുതലും കാണുകയും ചെയ്യും.എന്തെല്ലാം കാര്യങ്ങളാണ് മൃഗങ്ങളെ ശകുനം കാണുമ്പോൾ ശ്രദ്ധിക്കേണ്ടതെന്ന് നോക്കാം.എവിടേക്കെങ്കിലും പോകാനൊരുങ്ങുമ്പോൾ കാക്ക ഇടതുവശത്തു നിന്നും വലതു വശത്തേക്ക് പറന്നാൽ ശുഭലക്ഷണമായാണ് കണക്കാക്കുന്നത്. അലങ്കരിച്ച കാളയെ ശകുനം കാണുന്നതും ശുഭലക്ഷണമാണ്. ചാരനിറമുള്ള പൂച്ചയെ ശകുനം കാണുന്നതും വീട്ടിനകത്ത് കറുത്ത പൂച്ച ക്ഷണിക്കപ്പെടാതെ കയറിവരികയും ചെയ്യുന്നത് ശുഭലക്ഷണമായി കണക്കാക്കുന്നു. യാത്ര പോകാനിറങ്ങുമ്പോൾ പശുവിനെ ശകുനം കണ്ടാൽ യാത്രയുടെ ഉദ്ദേശ ശുദ്ധിയനുസരിച്ച് കാര്യങ്ങള്‍ മംഗളകരമായി തീരും എന്നാണ് സൂചിപ്പിക്കുന്നത്. പശുവും കുട്ടിയും കൂടി നിൽക്കുന്നതാണ് കാണുന്നതെങ്കിൽ ആ ദിവസം സന്തോഷവും വിജയകരവുമായിരിക്കും.വായില്‍ എല്ലിന്‍ കഷ്ണമോ ഇറച്ചിയോ ആയി പോകുന്ന നായയെ യാത്ര പോകാനിറങ്ങുമ്പോൾ ശകുനം കാണുന്നത് നല്ലതാണ്. പല്ലിയെ ശകുനമായി കാണുന്നത് വിചാരിച്ചതിനേക്കാൾ കൂടുതൽ കാര്യങ്ങൾ എളുപ്പമാകുമെന്ന സൂചനയാണ് നൽകുന്നത്. വവ്വാലുകളെ പകൽ സമയങ്ങളിൽ പൊതുവെ കാണാറില്ല. എന്നാല്‍ വവ്വാല്‍ വട്ടമിട്ട് പറക്കുന്നത് കണ്ടാണ് യാത്രയ്ക്ക് ഇറങ്ങുന്നതെങ്കിൽ പോകുന്ന കാര്യത്തിന് മോശമാണെങ്കിലും നല്ലതാണെങ്കിലും ഉടന്‍ തന്നെ തീരുമാനമാകും എന്നതിൻറെ സൂചനയാണ്.ആനയെ ശകുനം കാണുന്നത് ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും പങ്കാളികള്‍ക്കുമിടയിലുള്ള സ്നേഹവും കരുതലും വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുന്നുവെന്നാണ് അർത്ഥം.മഴക്കാലമായാൽ തവളകളെ കൂടുതൽ കാണപ്പെടും. യാത്ര പോകാനിറങ്ങുമ്പോൾ തവളയെ ശകുനം കാണുന്നത് കാര്യത്തെ കൂടുതല്‍ ഗുരുതരമാക്കും എന്നാണ് വിശ്വാസം.മുയലിനെ പലരും വീട്ടിൽ വളർത്താറുണ്ട്.ശകുനം കണ്ടാല്‍ ഏത് കാര്യത്തിലുമുള്ള പേടിയും ഉത്കണ്ഠയും എല്ലാം ഇല്ലാതാകും എന്നതാണ് വിശ്വാസം. എത്ര ചെറിയ കാര്യമാണെങ്കില്‍ പോലും യാതൊരു ബുദ്ധിമുട്ടുമില്ലാതെ നടക്കും എന്നതാണ് എലിയെ ശകുനം കാണുന്നതിനർത്ഥം. മൂങ്ങയെ ശകുനം കണ്ടാൽ മരണം കേള്‍ക്കാനായിരിക്കും നിങ്ങളുടെ വിധി. യാത്രയ്ക്കിറങ്ങുമ്പോൾ ആടിനെ കണ്ടാൽ ഏത് കാര്യത്തിനും ശക്തമായ അടിത്തറ ഉണ്ടാവും എന്നാണ് സൂചന.

Loading...

Leave a Reply

Your email address will not be published.

More News