Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 26, 2024 12:57 am

Menu

Published on November 23, 2013 at 3:05 pm

പ്രീപെയ്ഡ് ഡെബിറ്റ് കാര്‍ഡുമായി ഗൂഗിള്‍ രംഗത്ത്

google-unveils-prepaid-debit-card

ന്യൂയോര്‍ക്ക് :എ.ടി.എം.കൗണ്ടറില്‍നിന്ന് പണം പിന്‍വലിക്കുന്നതുള്‍പ്പെടെ സാധാരണ എല്ലാ ഉപയോഗങ്ങള്‍ക്കും പ്രയോജപ്പെടുന്ന പ്രീപെയ്ഡ് ഡെബിറ്റ് കാര്‍ഡുമായി ഗൂഗിള്‍ രംഗത്ത്.ഓണ്‍ലൈന്‍ വ്യാപാരത്തിനുള്ള ഗൂഗിള്‍ വാലറ്റ് അക്കൗണ്ട് എന്ന ആപ്ലിക്കേഷന്‍ ഉപയോഗിച്ചാണ് ഗൂഗിളിന്റെ പുതിയ സംരംഭം.ഷോപ്പിങ്ങിനും ഈ കാര്‍ഡ് ഉപയോഗിക്കാം.ഉപഭോക്താവിന്റെ ബാങ്ക് അക്കൗണ്ടുമായി ഗൂഗിള്‍ വാലറ്റ് കാര്‍ഡ് ബന്ധിപ്പിച്ചാണ് പ്രവര്‍ത്തനം.ആദ്യഘട്ടത്തില്‍ അമേരിക്കയിലുള്ള ഉപഭോക്താക്കള്‍ക്കുമാത്രമേ ഈ സംവിധാനം ലഭ്യമാകൂ.അമേരിക്കയിലെ പത്തുലക്ഷത്തിലധികം വരുന്ന എ.ടി.എം. കൗണ്ടറുകളില്‍ സേവനം ലഭ്യമാകുമെന്ന് ഗൂഗിള്‍ ബ്ലോഗിലൂടെ അറിയിച്ചു.സേവനം പൂര്‍ണമായും സൗജന്യമായിരിക്കും. കാര്‍ഡിനുവേണ്ടി ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം.

Loading...

Leave a Reply

Your email address will not be published.

More News