Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

January 17, 2026 9:32 am

Menu

Published on August 20, 2014 at 5:39 pm

പ്ലസ്ടു : കോടതി വിധിക്കെതിരെ അപ്പീല്‍ പോകുമെന്ന് ഉമ്മന്‍ ചാണ്ടി

government-may-appeal-against-hc-order-cm

തിരുവനന്തപുരം : പ്ലസ്ടു വിഷയത്തില്‍ കോടതി ഉത്തരവിനെതിരെ രൂക്ഷ  വിമർശനവുമായി  മുഖ്യമന്ത്രി ഉമ്മന്‍‌ചാണ്ടി രംഗത്ത്‌ കോടതി വിധിക്കെതിരെ അപ്പീല്‍ പോകുമെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു.സര്‍ക്കാര്‍ ഉത്തരവില്‍പ്പെട്ട ഭൂരിഭാഗം സ്‌കൂളുകള്‍ക്കും അനുമതി ഉണ്ട്. കോടതി വിധി ബാധകമല്ലാത്ത സ്‌കൂളുകളുടെ പട്ടിക ഇന്ന പ്രസിദ്ധീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. മന്ത്രിസഭാ യോഗതീരുമാനങ്ങള്‍ പത്രസമ്മേളനത്തില്‍ വ്യക്തമാക്കുകയായിരുന്നു അദ്ദേഹം.ഓരോ സ്‌കൂളുകളുടെയും ആവശ്യകത കോടതിയെ ബോധിപ്പിക്കും. നാളെ രാവിലെ പ്രത്യേക മന്ത്രിസഭാ യോഗം ചേരും. കോടതി വിധി തിരിച്ചടിയല്ല. കോടതി വിധികളെ അംഗീകരിക്കുന്ന സമീപനമാണ് എപ്പോഴും യു.ഡു.എഫ് സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഉപസമിതിക്ക് കോടതി നോട്ടീസ് അയച്ചത് തെറ്റായ നടപടിയാണ്. ഇക്കാര്യം കോടതിയെ ബോധിപ്പിക്കും. സര്‍ക്കാരിന്റെ തീരുമാനം ശരിയെന്ന് കോടതിയെ ബോധ്യപ്പെടുത്താന്‍ കഴിഞ്ഞില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News



Warning: Undefined array key "data" in /home/wordpress/nirbhayam/wp-content/themes/nirbhayam/footer.php on line 33