Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 28, 2024 1:43 pm

Menu

Published on July 17, 2014 at 9:49 am

സംസ്ഥാനത്ത് 134 പ്ലസ്ടു സ്‌കൂളുകള്‍ അനുവദിക്കാന്‍ മന്ത്രിസഭാ തീരുമാനം

government-sanctions-134-new-plus-two-schools

തിരുവനന്തപുരം: സംസ്ഥാനത്ത് 134 പ്ലസ്ടു സ്‌കൂളുകള്‍  അനുവദിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. പ്ലസ് ടു ഇല്ലാത്ത 134 പഞ്ചായത്തുകളിൽ പുതിയ സ്കൂളുകൾ നൽകാനാണ് അനുമതി. സംസ്ഥാനത്ത് ആകെ അനുവദിക്കുന്ന ബാച്ചുകളുടെ എണ്ണം 600 കവിയരുതെന്നും മന്ത്രിസഭായോഗത്തില്‍ പറഞ്ഞു. സര്‍ക്കാര്‍ മേഖലയില്‍ നിലവിലുള്ള അധ്യാപകരില്‍ യോഗ്യതയുള്ളവരെ പ്ലസ്ടുവിലേക്ക് മാറ്റും. ഗസ്റ്റ് അധ്യാപകരെയും നിയമിക്കും. എന്നാൽ പുതിയ തസ്തികകള്‍ പരമാവധി കുറച്ചു കൊണ്ടാകും സ്‌കൂളുകളെന്നാണ് സൂചന. പ്ലസ് ടു ഇല്ലാത്ത  148 പഞ്ചായത്തുകളുണ്ടെങ്കിലും 134 ഇടത്തു നിന്നേ അപേക്ഷകളുള്ളൂ. കാര്യങ്ങളിലുള്ള അന്തിമ തീരുമാനം  വ്യാഴാഴ്ച ചേരുന്ന മന്ത്രിസഭാ ഉപസമിതി യോഗത്തിലുണ്ടാകുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ഇതിനായി മന്ത്രിമാരായ അബ്ദു റബ്, പി.ജെ ജോസഫ്, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, കെ, ബാബു എന്നിവരടങ്ങിയ ഉപസമിതിയെ നിയോഗിച്ചിട്ടുണ്ട്.

Loading...

Leave a Reply

Your email address will not be published.

More News