Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തിരുവനന്തപുരം : വക്കം പുരുഷോത്തമന്‍ ഇന്ന് ഗവർണർ സ്ഥാനം രാജി വെയ്ക്കുമെന്ന് മാധ്യമ പ്രവർത്തകരോട് പറഞ്ഞു. തന്നോട് ആലോചിക്കാതെ മിസോറമില്‍നിന്ന് നാഗാലാന്‍ഡിലേക്ക് സ്ഥലംമാറ്റിയതില്‍ പ്രതിഷേധിച്ചാണ് രാജിയെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ മൂന്നു വര്‍ഷമായി മിസോറം ഗവര്‍ണറായിരുന്ന പുരുഷോത്തമനെ കഴിഞ്ഞ ദിവസമാണ് കേന്ദ്ര സര്‍ക്കാര്‍ നാഗാലാന്‍ഡിലേക്ക് മാറ്റിയത്. ഇനി കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ സജീവമാകുമെന്നും,തെരെഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്കുണ്ടാവില്ലെന്നും അദ്ദേഹം പറഞ്ഞു. നിരവധി തവണ കേരള നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട വക്കം മന്ത്രിസ്ഥാനവും വഹിച്ചിട്ടുള്ളയാളാണ്. രണ്ടു തവണ ലോക്സഭാംഗമായിരുന്നു. എ.കെ. ആന്‍റണി സര്‍ക്കാറിന്‍െറ കാലത്ത് നിയമസഭാ സ്പീക്കറായി. ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയായതിനെ തുടര്‍ന്ന് സ്പീക്കര്‍ സ്ഥാനമൊഴിഞ്ഞ് ധനമന്ത്രിയാവുകയും ചെയ്തിട്ടുണ്ട്.
Leave a Reply