Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ന്യൂഡല്‍ഹി: ആദ്യമായി കുറ്റകൃത്യങ്ങളിൽപ്പെടുന്നവരെ പിടികൂടുന്നതിനും തിരിച്ചറിയാത്ത മൃതദേഹങ്ങൾ തിരിച്ചറിയുന്നതിനും ആധാര്‍ വിവരങ്ങള്‍ പോലീസുമായി പങ്കുവെക്കുന്ന കാര്യം ആലോചനയിലാണെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി ഹന്‍സ്‌രാജ് അഹിര്‍ അറിയിച്ചു.
ആധാര്‍ വിവരം പോലീസിന് നല്‍കുന്നത് കുറ്റകൃത്യങ്ങള്‍ തെളിയിക്കാന്‍ സഹായിക്കുമെന്നെ നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ (എന്‍സിആര്‍ബി) ഡയറക്ടറുടെ നിര്‍ദേശത്തോടെ പ്രതികരിക്കവെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. ഇതോടൊപ്പം ജയിൽ നിയമം ബേധകത്തി ചെയ്യുന്നതും പരിശോധിക്കുമെന്നു മന്ത്രി അറിയിച്ചു.
വിരലടയാള ബാങ്ക് നവീന സാങ്കേതിക വിദ്യകളുടെ സഹായത്തോടെ വികസിപ്പിക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു. ഏതൊരു കുറ്റകൃത്യവും തെളിയിക്കാന്‍ കഴിയുന്ന സാങ്കേതിക തെളിവാണ് വിരലടയാളം. ഇത് ആധാര്‍ കാര്‍ഡില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഈ വിവരം പോലീസിന് നല്‍കുന്നതിലൂടെ കുറ്റകൃത്യങ്ങളുടെ തോത് കുറയ്ക്കാനും കൂടുതല്‍ കുറ്റവാളികളെ നിയമത്തിന് മുന്നില്‍ എത്തിക്കാന്‍ കഴിയുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
Leave a Reply