Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 20, 2024 4:42 pm

Menu

Published on December 11, 2013 at 5:37 pm

കൊച്ചി സഹകരണ മെഡിക്കല്‍ കോളജ് ആശുപത്രി സര്‍ക്കാര്‍ ഏറ്റെടുത്തു

govt-to-take-over-kochi-sahakarana-medical-college

തിരുവനന്തപുരം:കൊച്ചി സഹകരണ മെഡിക്കല്‍ കോളജ് ആശുപത്രി സര്‍ക്കാര്‍ ഏറ്റെടുത്തു.ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.തുടര്‍നടപടികള്‍ക്കായി മേല്‍നോട്ടത്തിന് ജില്ലാ കളക്ടര്‍ ചെയര്‍മാനായി സമിതിയെ നിയോഗിച്ചു. ജല അതോറിറ്റിയുടെ കീഴില്‍ കുപ്പിവെള്ള കമ്പനി തുടങ്ങാനുള്ള പദ്ധതിക്കും മന്ത്രിസഭ അംഗീകാരം നല്‍കി.ഇടുക്കി ജില്ലയിലെ മലങ്കര ഡാമിനോട് ചേര്‍ന്നാണ് കുപ്പിവെള്ള കമ്പനി തുടങ്ങുകയെന്ന് മന്ത്രിസഭാ യോഗത്തിന് ശേഷം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു.സോളാര്‍ കേസ് അന്വേഷിക്കുന്ന ജുഡീഷ്യല്‍ കമ്മീഷന്‍ ആവശ്യപ്പെട്ട ഒമ്പത് തസ്തികകള്‍ അനുവദിക്കാനും ഇന്നത്തെ മന്ത്രിസഭാ യോഗം തീരുമാനിച്ചു.പരിയാരം മെഡിക്കല്‍ കോളജ് ഏറ്റെടുക്കുന്ന വിഷയത്തില്‍ കമ്മിറ്റിയുടെ റിപ്പോര്‍ട്ട് കിട്ടിയശേഷം തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.പ്രവര്‍ത്തനം തുടങ്ങിയ മഞ്ചേരി മെഡിക്കല്‍ കോളജില്‍ 82 അധ്യാപക തസ്തികകളും 28 ജൂനിയര്‍ റസിഡന്റ്‌സിന്റെയും തസ്തികകള്‍ അനുവദിച്ചു.64 അനധ്യാപിക തസ്തികകളും അനുവദിച്ചു.ശേഷിക്കുന്ന 160 തസ്തികകള്‍ അടുത്ത ഏപ്രില്‍ മുതല്‍ അനുവദിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Loading...

Leave a Reply

Your email address will not be published.

More News