Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 26, 2024 6:37 am

Menu

Published on October 12, 2017 at 3:14 pm

വിവാഹം ഉറപ്പിച്ച ശേഷവും വധുവിന്റെ വഴിവിട്ട ബന്ധം; തെളിവായ വീഡിയോ വിവാഹ വേദിയില്‍ പ്രദര്‍ശിപ്പിച്ച് വരന്‍

grooms-revenge-cheating-bride-plays

വിവാഹം ഉറപ്പിച്ച ശേഷവും കാമുകനുമായി വഴിവിട്ട ബന്ധം തുടര്‍ന്ന പ്രതിശ്രുത വധുവിന് വരന്‍ കൊടുത്ത പണിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്.

ഏതാനും ദിവസങ്ങള്‍ക്കു മുന്‍പ് സിംഗപ്പൂരിലായിരുന്നു സംഭവം. വിവാഹത്തിനെത്തിയ ബന്ധുക്കളെയും സുഹൃത്തുക്കളെയും ഞെട്ടിച്ചു കൊണ്ടായിരുന്നു സംഭവം. സിംഗപ്പൂരിലെ ഒരു യുവ വ്യവസായിയാണ് പ്രതിശ്രുത വധുവിന്റെ വഴിവിട്ട ബന്ധത്തിന്റെ വീഡിയോ വിവാഹ വേദിയിലെ വലിയ സ്‌ക്രീനില്‍ പ്രദര്‍ശിപ്പിച്ച് പകരം വീട്ടിയത്.

വിവാഹ ചടങ്ങുകള്‍ തുടങ്ങാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ തനിക്ക് ഒരു കാര്യം പറയാനുണ്ടെന്ന് പറഞ്ഞുകൊണ്ട് വരന്‍ വിവാഹ വേദിയിലെ വലിയ സ്‌ക്രീനില്‍ ഒരു വീഡിയോ പ്രദര്‍ശിപ്പിക്കുകയായിരുന്നു. ആദ്യം വധുവും വരനും തമ്മിലുള്ള പ്രീവെഡ്ഡിംഗ് വീഡിയോ ആണ് സ്‌ക്രീനില്‍ തെളിഞ്ഞത്.

പെട്ടെന്നാണ് ഇതിനിടയ്ക്ക് വധു മറ്റൊരാളോടൊപ്പം ഒരു ഹോട്ടല്‍ മുറിയിലേക്ക് പോകുന്ന ദൃശ്യങ്ങള്‍ കടന്നുവന്നത്. നവവധുവിന്റെ സാന്നിധ്യത്തില്‍ തന്നെയായിരുന്നു ഈ വീഡിയോ പ്രദര്‍ശിപ്പിച്ച് വരന്‍ പ്രതികാരം വീട്ടിയത്.

വിവാഹം ഉറപ്പിച്ച ശേഷം പെണ്‍കുട്ടി, തന്നെ ചതിക്കുകയാണെന്ന് സംശയം തോന്നിയ യുവാവ് സിംഗപ്പൂരിലെ ഒരു പ്രമുഖ സ്വകാര്യ ഡിക്റ്റക്റ്റീവ് ഏജന്‍സിയെക്കൊണ്ട് യുവതിയുടെ നീക്കങ്ങള്‍ നിരീക്ഷിക്കുകയായിരുന്നു. ആ അന്വേഷണം ചെന്നെത്തിയത്, യുവതിയും കാമുകനും തമ്മിലുള്ള വഴിവിട്ട ബന്ധത്തിന്റെ സ്വകാര്യനിമിഷങ്ങളിലേക്കും.

ഹോട്ടല്‍ മുറിയിലെ ഇവരുടെ സ്വകാര്യ നിമിഷങ്ങള്‍പ്പോലും ഡിക്റ്റക്റ്റീവ് ഏജന്‍സി ക്യാമറയില്‍ ഒപ്പിയെടുത്തു. കാമുകനോട്, പ്രതിശ്രുതവരനെക്കുറിച്ച് മോശമായി സംസാരിക്കുന്നതും വീഡിയോയിലുണ്ട്.

ഈ വീഡിയോ പ്ലേ ചെയ്തതോടെ, വിവാഹവേദിയില്‍ വരന്റെയും വധുവിന്റെയും ആളുകള്‍ തമ്മില്‍ രൂക്ഷമായ വാഗ്വാദമായി. വാക്കുതര്‍ക്കം, സംഘര്‍ഷത്തിലേക്ക് നീങ്ങവെ പൊലീസ് സ്ഥലത്ത് എത്തി രംഗം ശാന്തമാക്കി. എന്നാല്‍, ഈ വിവാഹത്തില്‍നിന്ന് പിന്‍മാറുകയാണെന്ന് പറഞ്ഞു വരനും സംഘവും മടങ്ങുകയായിരുന്നു.

Loading...

Leave a Reply

Your email address will not be published.

More News