Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 25, 2024 11:30 pm

Menu

Published on December 18, 2014 at 10:13 am

ജി.എസ്.എൽ.വി മാർക്ക് 3 വിജയകരമായി വിക്ഷേപിച്ചു

gslv-mark-iii-launch-successful

ശ്രീഹരിക്കോട്ട: രാജ്യത്തെ ഏറ്റവും വലിയ വിക്ഷേപണവാഹനമായ ജി.എസ്‌.എല്‍.വി. മാര്‍ക്ക്‌ 3 വിജയകരമായി വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പേസ് സെന്ററില്‍നിന്ന് രാവിലെ 9.30ഓടെയാണു  വിക്ഷേപണം.തദ്ദേശീയ സാങ്കേതിക വിദ്യയില്‍ നിര്‍മിച്ച രാജ്യത്തെ ഏറ്റവും വലിയ വിക്ഷേപണവാഹനമാണ് ജി.എസ്.എല്‍.വി. മാര്‍ക്ക് 3. ബഹിരാകാശത്തേയ്ക്ക് അയയ്ക്കുന്ന വാഹനം നേരിടുന്ന പ്രതികൂല കാലാവസ്ഥ പഠിക്കുകയാണു പരീക്ഷണ വിക്ഷേപണത്തിലൂടെ ഐ.എസ്.ആര്‍.ഒ. ഉദ്ദേശിക്കുന്നത്. കൂടുതല്‍ ഭാരം വഹിക്കാന്‍ ശേഷിയുള്ള ഏറ്റവും വലിയ റോക്കറ്റായ ജി.എസ്.എല്‍വിയുടെ ആദ്യ രണ്ടു ഘട്ടങ്ങളുടെ ക്ഷമത പരിശോധിക്കുകയാണ് രണ്ടാം പരീക്ഷണം. ക്രയോജനിക് സാങ്കേതിക വിദ്യ വികസിപ്പിക്കാനാകാത്തതിനാല്‍ ക്രയോജനിക് എഞ്ചിന്‍റെ മാതൃകയാണ് പരീക്ഷണവിക്ഷേപണത്തില്‍ ഉപയോഗിക്കുന്നത്. ദ്രവീകൃത ഹൈഡ്രജനും ഓക്സിജനും പകരം ദ്രവീകൃത നൈട്രജനാണ് ഡമ്മി എഞ്ചിനില്‍ ഇന്ധനമായി ഉപയോഗിക്കുക. മൂന്നു ഘട്ടങ്ങളിലായി നടക്കുന്ന വിക്ഷേപണം 20 മിനിറ്റു കൊണ്ടു പൂര്‍ത്തിയാകും. 155 കോടി രൂപയാണ് പരീക്ഷണ വിക്ഷേപണത്തിന് ആകെ വരുന്ന ചെലവ്.

Loading...

Leave a Reply

Your email address will not be published.

More News